Indian Super League

ചെന്നൈയിനെ തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ

ഇന്ത്യൻ സൂപ്പർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ചെന്നൈയിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും വന്നിരുന്നില്ല. രണ്ടാം പകുതിയിൽ 65ആം മിനിറ്റിൽ നന്ദകുമാർ ശേഖറാണ് ഈസ്റ്റ് ബംഗാളിന് ലീഡ് നൽകിയത്. ഈ ഗോളിന് മറുപടി നൽകാൻ ചെന്നൈയിനായില്ല.

 24 02 26 22 10 31 026

ജയത്തോടെ ഈസ്റ്റ് ബംഗാൾ 18 പോയിന്റുമായി എട്ടാം സ്ഥാനത്താണ്‌. ചെന്നൈയിൻ 15 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുന്നു. ഇരു ടീമുകൾക്കും ഇനി ലീഗിൽ ആറ് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ.