Indian Super League

13 മിനുട്ടിനിടയിൽ ഹാട്രിക്കുമായി കാർലോസ് വിനീഷ്യസ്, ഫൈവ് സ്റ്റാർ സ്പർസ്

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ സ്പർസിനും വലിയ വിജയം. ഇന്ന് നടന്ന മത്സരത്തിൽ നോൺ ഡിവിഷൻ ക്ലബായ മറൈനെ നേരിയ്റ്റ സ്പർസ് എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. പ്രമുഖർക്ക് എല്ലാം വിശ്രമം നൽകി ഇറങ്ങിയ സ്പർസിന്റെ വിജയം എളുപ്പമാക്കിയത് സ്ട്രൈക്കർ കാർലോസ് വിനീഷ്യസിന്റെ ഹാട്രിക്കായിരുന്നു. 13 മിനുട്ടുകൾക്ക് ഇടയിലായിരുന്നു വിനീഷ്യസിന്റെ ഹാട്രിക്ക്.

24ആം മിനുട്ടിൽ തന്റെ ആദ്യ ഗോൾ നേടിയ കാർലോസ് 30ആം മിനുട്ടിലും 37ആം മിനുട്ടിലും വീണ്ടും ലക്ഷ്യം കണ്ടു. താരത്തിന്റെ സ്പർസിനായുള്ള ആദ്യ ഹാട്രിക്കാണിത്. ഇതു കൂടാതെ ലൂകസ് മൗറയും യുവതാരം ആൽഫി ഡെവിനുമാണ് സ്പർസിനായി ഗോൾ നേടിയത്. 16 വയസ്സും 162 ദിവസവും മാത്രം പ്രായമുള്ള ആൽഫി ഈ ഗോളോടെ സ്പർസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ ആയി മാറി.