Indian Super League

മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്ക് എതിരെ

ഐ എസ് എൽ സീസണീലെ ആറാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ഈസ്റ്റ് ബംഗാളിന് എതിരെ ഇറങ്ങിയ ടീമിൽ നിന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. പരിക്കേറ്റ സിപോവിചിന് യുവതാരം ഹോർമിപാം ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇലവനിൽ ഉണ്ട്. ഖാബ്ര തിരികെയെത്തി. വാസ്കസും ഡിയസും ഇന്ന് അറ്റാക്കിൽ ഒരുമിച്ച് ഇറങ്ങുന്നു

പരിക്ക് കാരണം പുറത്തായ രാഹുൽ, ഗിൽ എന്നിവർ ഇന്നും ടീമിൽ ഇല്ല. ഇന്ന് രണ്ടാം വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

Kerala Blasters; Gill, Khabra, Leskovic, Hormipam, Jessel, Jeakson, Putea, Sahal, Luna, Diaz, Vasques