Indian Super League

ബെംഗളൂരു എഫ് സിക്ക് വീണ്ടും തോൽവി

ഐ എസ് എല്ലിൽ പരിശീലകനെ മാറ്റിയിട്ടും ബെംഗളൂരു എഫ് സിക്ക് രക്ഷയില്ല. അവർ ഇന്ന് നടന്ന ഈസ്റ്റ്‌ ബംഗാളിന് എതിരായ മത്സരത്തിലും പരാജയപ്പെട്ടു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. നൗഷാദ് മൂസ ആയിരുന്നു ഇന്ന് ബെംഗളൂരു എഫ് സിയുടെ പരിശീലകൻ. എന്നാൽ പരിശീലകൻ മാറിയിട്ടും ബെംഗളൂരുവിന്റെ പ്രകടനത്തിൽ വലിയ മാറ്റം ഉണ്ടായില്ല.

ഇന്ന് ഇരുപതാം മിനുട്ടിൽ വിദേശ താരം സ്റ്റെയ്ന്മാൻ ആണ് ഈസ്റ്റ് ബംഗാളിന് ലീഡ് നൽകിയത്. ഈ ഒരു ഗോൾ മതിയായിരുന്നു ഈസ്റ്റ് ബംഗാളിന് അവരുടെ സീസണിലെ മൂന്നാം വിജയം നൽകാൻ‌. അവസാന അഞ്ചു മത്സരങ്ങളിലും ഈസ്റ്റ് ബംഗാൾ പരാജയം അറിഞ്ഞിട്ടില്ല. പത്തു പോയിന്റുമായി ചെന്നൈയിന് ഒപ്പം എത്താനും ഈസ്റ്റ് ബംഗാളിനായി. ബെംഗളൂരു എഫ് സിക്ക് ഇത് തുടർച്ചയായ നാലാം പരാജയമാണ്. ക്ലബ് ചരിത്രത്തിൽ ആദ്യമായാണ് ബെംഗളൂരു തുടർച്ചയായി നാലു മത്സരങ്ങൾ തോൽക്കുന്നത്‌.