Indian Super League

ബെംഗളൂരു എഫ് സി ഇന്ന് ഒന്നാം സ്ഥാനക്കാരായ ഹൈദരബാദിനെതിരെ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഇൻൻ ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സി ഹൈദരാബാദ് എഫ്‌സിയുമായി കൊമ്പുകോർക്കും. ഹീറോ ഐ‌എസ്‌എൽ കിരീടപ്പോരാട്ടത്തിൽ നിർണായകമാകുന്ന പോരാട്ടമാകും ഇത്. ഇന്ന് വിജയിച്ചാൽ ബെംഗളൂരു എഫ് സിക്ക് ഒന്നാമതുള്ള ഹൈദരാബാദ് എഫ് സിക്ക് ഒപ്പം എത്താം.

ഒമ്പത് മത്സരങ്ങളുടെ തോൽവിയറിയാതെ മുന്നേറുന്ന ബെംഗളൂരു തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളും രേഖപ്പെടുത്തി, മുംബൈ സിറ്റി എഫ്‌സി (0-3), ചെന്നൈയിൻ എഫ്‌സി (3-0), കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (0- 1), ജംഷഡ്പൂർ എഫ്സി (3-1) എന്നീ വൻ ടീമുകളെ ഒക്കെ അവർ പരാജയപ്പെടുത്തി. അവസാന മത്സരത്തിൽ എ ടി കെയോട് പരാജയപ്പെട്ട ഹൈദരാബാദ് വിജയ വഴിയിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ്.