Indian Super League

അർഷ്ദീപ് സിങിനെ എഫ് സി ഗോവ സ്വന്തമാക്കി

ഒഡീഷ എഫ് സിയുടെ ഗോൾ കീപ്പറായിരുന്ന അർഷ്ദീപ് സിംഗിനെ എഫ് സി ഗോവ സ്വന്തമാക്കി. താരത്തിന്റെ സൈനിംഗ് എഫ് സി ഗോവ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2024വരെയുള്ള കരാർ ആണ് അർഷ്ദീപ് ഒപ്പുവെച്ചു. ഐ എസ് എല്ലിൽ ഇതുവരെ 31 മത്സരങ്ങൾ അർഷ്ദീപ് കളിച്ചിട്ടുണ്ട്. മിനേർവ പഞ്ചാബിലൂടെ വളർന്നു വന്ന താരമാണ് അർഷ്ദീപ് സിംഗ്‌. ഡെൽഹി ഡൈനാമോസിലൂടെ ആണ് ഐ എസ് എല്ലിൽ എത്തിയത്. പിന്നീട് ഒഡീഷ ആയപ്പോഴും ക്ലബിനൊപ്പം തുടർന്നു.
20220701 000409
24കാരമായ അർഷ്ദീപ് സിംഗ് നാലു വർഷത്തോളം മിനേർവയിൽ ഉണ്ടായിരുന്നു. എ ഐ എഫ് എഫിന്റെ എലൈറ്റ് അക്കാദമിയിലൂടെ ആയിരുന്നു അർഷ്ദീപിന്റെ കരിയർ ആരംഭം. ഷില്ലോങ്ങ് ലജോങ്ങിനായും അർഷ്ദീപ് ഐലീഗ് കളിച്ചിട്ടുണ്ട്.