Indian Super League

ആർക്കസ് തിരികെയെത്തി, കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പ് അറിയാം

ഐ എസ് എല്ലിലെ എട്ടാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് ഹോം മത്സരത്തിൽ ജംഷദ്പൂരിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. ദീർഘകാലമായി പരിക്ക് കാരണം പുറത്തായിരുന്ന മരിയോ ആർക്കസ് ഇന്ന് ആദ്യ ഇലവനിൽ ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ സഹൽ ആദ്യ ഇലവനിൽ ഇന്നില്ല. പരിക്കേറ്റ ക്യാപ്റ്റൻ ഒഗ്ബെചെ ഇന്ന് ടീമിലെ ഇല്ല. രാഹുൽ കെപി, ഹക്കു എന്നിവരും ഇന്ന് ആദ്യ ഇലവനിൽ ഇല്ല. മെസ്സി ആണ് ഒഗ്ബെചെയുടെ അഭാവത്തിൽ അറ്റാക്കിന്റെ ചുമതല.

കേരള ബ്ലാസ്റ്റേഴ്സ്; രെഹ്നേഷ്, ജെസ്സെൽ, ഡ്രൊബരോവ്,രാജു, റാകിപ്, ആർകസ്, സിഡോഞ്ച, ജീക്സൺ, സത്യസെൻ, ഹാളിചരൺ, മെസ്സി