Indian Super League

അജയ് ഛേത്രി വീണ്ടും ലോണിൽ, ഇത്തവണ ഈസ്റ്റ് ബംഗാളിലേക്ക്

ബെംഗളൂരു എഫ് സിയുടെ യുവതാരം അജയ് ഛേത്രിയെ വീണ്ടും ലോണിൽ അയക്കും. ഇത്തവണ ഐ എസ് എൽ ക്ലബായ ഈസ്റ്റ് ബംഗാൾ എഫ് സി ആണ് അജയ് ഛേത്രിയെ സൈൻ ചെയ്യുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു.

അജയ് ഛേത്രി 23 09 01 11 39 44 603

കഴിഞ്ഞ സീസണിൽ ഐ ലീഗ് ക്ലബായ പഞ്ചാബ് എഫ് സിയിൽ ആയിരുന്നു താരം ലോണിൽ കളിച്ചത്. അവിടെ പഞ്ചാബിനെ ലീഗ് കിരീടം നേടാൻ അജയ് ഛേത്രി സഹായിച്ചിരുന്നു. അതിനു മുന്നെയുള്ള സീസണിൽ ഈസ്റ്റ് ബംഗാൾ എഫ് സിയിൽ തന്നെ താരം ലോണിൽ കളിച്ചിരുന്നു.

മധ്യനിര താരമായ അജയ് ഛേത്രി അവസാന ഏഴു വർഷങ്ങളായി ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ട്. ബെംഗളൂരുവിന്റെ യുവ ടീമുകൾക്ക് വേണ്ടി നേരത്തെ കളിച്ചിട്ടുണ്ട്. ബെംഗളൂരു റിസേർവ്സിനൊപ്പം ബെംഗളൂരു സൂപ്പർ ഡിവിഷൻ കിരീടം അജയ് സ്വന്തമാക്കിയിട്ടുണ്ട്.

രണ്ടു സീസൺ മുമ്പ് ബെംഗളൂരു സീനിയർ സ്ക്വാഡിൽ എത്തിയ താരം ഐ എസ്‌ എല്ലിൽ ചെന്നൈയിനെതിരെ അരങ്ങേറ്റവും നടത്തിയിരുന്നു. ഇതിനു മുമ്പ് ഹൈദരബാദിലും ലോണിൽ താരം കളിച്ചിരുന്നു.