Indian Super League

അഫ്ഗാൻ ഡിഫൻഡറെ ടീമിൽ എത്തിച്ച് ചെന്നൈയിൻ

വെറ്ററൻ മെയിൽസൺ ആൽവേസിന് പകരം പരിചയസമ്പത്തുള്ള ഡിഫൻഡറെ തന്നെ ചെന്നൈയിൻ ടീമിൽ എത്തിച്ചു. അഫ്ഗാനിസ്താൻ താരമായ മസീഹ് സൈഗാനി ആണ് ചെന്നൈയിനിൽ എത്തിയിരിക്കുന്നത്. 32കാരനായ താരം ഒരു വർഷത്തെ കരാറിൽ ആണ് ഇപ്പോൾ ചെന്നൈയിനിൽ എത്തിയിരിക്കുന്നത്. സെൻട്രൽ ഡിഫൻഡറായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ്.

മുമ്പ് ഐലീഗ് ക്ലബായ ഐസാൾ എഫ് സിക്ക് ഒപ്പം സൈഗാനി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബംഗ്ലാദേശ് ടീമായ ധാക്ക അഭാനിക്ക് ഒപ്പമായിരുന്നു താരം കളിച്ചത്. എ എഫ് സി കപ്പിൽ ചെന്നൈയിന് എതിരെ കളിക്കുകയും ഗോളടിക്കുകയും ചെയ്തിട്ടുണ്ട് മസീഹ്. അഫ്ഗാനിസ്ഥാൻ ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരമാണ്. ഐസാളിൽ എത്തും മുമ്പ് ജർമ്മൻ ലോ ഡിവിഷനുകളിൽ ആയിരുന്നു മസീഹ് കളിച്ചിരുന്നത്.