Indian Super League

ഹാവി ഹെർണാണ്ടസ് ഒഡീഷയിൽ

സ്പാനിഷ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ഹാവി ഹെർണാണ്ടസിനെ ഒഡീഷ എഫ്സി സ്വന്തമാക്കി. എടികെയിൽ നിന്നാണ് താരം ഒഡീഷയിലേക്ക് എത്തുന്നത്. ഒരു വർഷത്തേക്കാണ് കരാർ. 32 കാരനായ സ്പെയിനാർഡ് തന്റെ കരിയർ റയൽ മാഡ്രിഡിലൂടെ ആരംഭിച്ച താരമാണ്. റയൽ മാഡ്രിഡ് ബി ഉൾപ്പെടെ വിവിധ സ്പാനിഷ് ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചു. റൊമാനിയ, പോളണ്ട്, അസർബൈജാൻ എന്നിവിടങ്ങളിലും അദ്ദേഹം കളിച്ചു.

ഹാവി ഇന്ത്യൻ സൂപ്പർ ലീഗിൽ 37 മത്സരങ്ങൾ ഇതുവരെ കളിച്ചു. 3 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിയിട്ടുമുണ്ട്.

ഹാവി ടീമിന് ഒരു മികച്ച സൈനിംഗാണ്, അദ്ദേഹം ഞങ്ങൾക്ക് മിഡ്ഫീൽഡിൽ വലിയ സഹായം നൽകുകയും ടീമിന് ബാലൻസ് നൽകുകയും ചെയ്യും. ഒഡീഷ കോച്ച് കിക്കോ റമിറസ് പറഞ്ഞു.