Indian Super League

മുംബൈ സിറ്റിയെ തോൽപ്പിച്ച അതേ ടീമുമായി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു, ജയിക്കണം

ഐ എസ് എൽ സീസണീലെ ഏഴാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. മുംബൈ സിറ്റിക്ക് എതിരെ ഇറങ്ങിയ ടീമിൽ നിന്ന് യാതൊരു മാറ്റവും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. അന്ന് മുംബൈ സിറ്റിയെ 3-0ന് തോൽപ്പിക്കാൻ കേരളത്തിനായിരുന്നു. ആ പ്രകടനം ആവർത്തിക്കുക ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. പരിക്കേറ്റ സിപോവിചിന് പകരം ഇന്നും ഹോർമിപാം ഇന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ഇലവനിൽ ഉണ്ട്. വാസ്കസും ഡിയസും ഇന്ന് അറ്റാക്കിൽ ഒരുമിച്ച് ഇറങ്ങുന്നു

പരിക്ക് കാരണം പുറത്തായ രാഹുൽ, ഗിൽ എന്നിവർ ഇന്നും ടീമിൽ ഇല്ല. ഇന്ന് മൂന്നാം വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

Kerala Blasters; Gill, Khabra, Leskovic, Hormipam, Jessel, Jeakson, Putea, Sahal, Luna, Diaz, Vasques