Indian Premier LeagueCricketFeatured

വെങ്കിടേഷ് അയ്യരുടെ മിന്നും പ്രകടനം, ആര്‍സിബിയ്ക്ക് 222 റൺസ്

Venkateshiyer

പഞ്ചാബ് കിംഗ്സിനെതിരെ ഇന്ന് നടന്ന ഐപിഎൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബിയ്ക്ക് 222/4 എന്ന മികച്ച സ്കോര്‍. ടോപ് ഓര്‍ഡറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച വെങ്കിടേഷ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് ആര്‍സിബിയ്ക്ക് ഈ സ്കോര്‍ നൽകിയത്. ഒപ്പം വിരാട് കോഹ്‍ലിയും ദേവ്ദത്ത് പടിക്കലും ബാറ്റിംഗിൽ തിളങ്ങി.

ജേക്കബ് ബെത്തലിനെ തുടക്കത്തിലെ നഷ്ടമായ ആര്‍സിബിയെ ദേവ്ദത്ത് പടിക്കൽ – വിരാട് കോഹ്‍ലി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 76 റൺസ് കൂട്ടിചേര്‍ത്ത് മുന്നോട്ട് നയിക്കുകയായിരുന്നു. 25 പന്തിൽ 45 റൺസാണ് പടിക്കൽ നേടിയത്. പടിക്കലിനെയും ബെത്തലിനെയും ബ്രാര്‍ ആണ് പുറത്താക്കിയത്.

Padikkalkohli

കോഹ്‍ലിയും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് 60 റൺസ് മൂന്നാം വിക്കറ്റിൽ നേടിയപ്പോള്‍ 37 പന്തിൽ 58 റൺസ് നേടി കോഹ്‍ലി പുറത്തായി. വെങ്കിടേഷ് അയ്യരിന് കൂട്ടായി ടിം ഡേവിഡ് ക്രീസിലെത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് 30 പന്തിൽ നിന്ന് 65 റൺസാണ് നേടിയത്.

Viratkohli

അയ്യര്‍ 40 പന്തിൽ 73 റൺസ് നേടിയപ്പോള്‍ ടിം ഡേവിഡ് 12 പന്തിൽ നിന്ന് 28 റൺസ് നേടി. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ രണ്ടും അര്‍ഷ്ദീപ് സിംഗും യൂസുവേന്ദ്ര ചഹാലും ഓരോ വിക്കറ്റും നേടി.