Indian Premier LeagueCricketFeatured

പൊരുതി നോക്കി ഗുജറാത്ത്, കൊൽക്കത്തയ്ക്ക് 29 റൺസ് വിജയം

Gillbuttler

ഐപിഎലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 29 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത 247/2 എന്ന സ്കോര്‍ കൊൽക്കത്ത നേടിയപ്പോള്‍ ഗുജറാത്ത് 218/4 എന്ന സ്കോറിൽ ഒതുങ്ങി. ശുഭ്മന്‍ ഗിൽ, സായി സുദര്‍ശന്‍, ജോസ് ബട്‍ലര്‍ എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ഗുജറാത്ത് 29 റൺസ് അകലെ വരെ എത്തുവാന്‍ മാത്രമേ എത്തിയില്ല.

Kkr

സായി സുദര്‍ശന്‍ മികച്ച രീതിയിൽ ബാറ്റ് വീശി ഗുജറാത്തിനെ മുന്നോട്ട് നയിച്ചുവെങ്കിലും കാര്‍ത്തിക് ത്യാഗി എറിഞ്ഞ പന്ത് ഇടത്തെ കൈമുട്ടിന് പരിക്കേറ്റ് താരം റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങി. പകരമെത്തിയ നിഷാന്ത് സിന്ധുവിനെ സുനിൽ നരൈന്‍ പുറത്താക്കി.

Saisudharsan

തുടക്കത്തിൽ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ ശുഭ്മന്‍ ഗിൽ പതുക്കെ റൺ റേറ്റ് ഉയര്‍ത്തുന്നതാണ് കണ്ടത്. ഗില്ലിന് കൂട്ടായി എത്തിയ ജോസ് ബട്‍ലറും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ 73 പന്തിൽ 128 റൺസ് ആണ് ഈ കൂട്ടുകെട്ട് നേടിയത്.

അവസാന നാലോവറിൽ 71 റൺസെന്ന വലിയ ലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നിലുണ്ടായിരുന്നത്. 49 പന്തിൽ 85 റൺസ് നേടിയ ശുഭ്മന്‍ ഗിൽ പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി. നേരത്തെ റിട്ടേര്‍ഡ് ഹര്‍ട്ടായ സായി സുദര്‍ശന്‍ ആണ് ബട്‍ലര്‍ക്ക് കൂട്ടായി ക്രീസിലെത്തിയത്. ബട്ലറും സുദര്‍ശനും ചേര്‍ന്ന് ലക്ഷ്യം അവസാന 12 പന്തിൽ 45 റൺസാക്കി മാറ്റിയെങ്കിലും സൗരഭ് ദുബേ എറിഞ്ഞ 19ാം ഓവറിൽ ഗുജറാത്തിന് അധികം റൺസ് നേടാനായില്ല. 35 പന്തിൽ 57 റൺസ് നേടിയ ജോസ് ബട്‍ലറെ ഗുജറാത്തിന് നഷ്ടമായി.

ഓവറിൽ നിന്ന് 5 റൺസ് മാത്രമാണ് വന്നത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 40 റൺസായി മാറി. സായി സുദര്‍ശന്‍ 28 പന്തിൽ 53 റൺസുമായി പുറത്താകാതെ നിന്നു.