പഞ്ചാബിന് തുടര്‍ച്ചയായ ആറാം തോൽവി, ആര്‍സിബിയ്ക്ക് 23 റൺസ് ജയം, പ്ലേ ഓഫിന് യോഗ്യത

ആറ് വിജയങ്ങള്‍ക്ക് ശേഷം താളംതെറ്റിയ പഞ്ചാബിന് വീണ്ടും തോൽവി. ഇതോടെ ടീം തുടര്‍ച്ചയായ ആറാം മത്സരമാണ് പരാജയപ്പെടുന്നത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 222 റൺസ് നേടിയപ്പോള്‍ പഞ്ചാബിന്റെ തുടക്കം തന്നെ പാളി. ഒടുവിൽ ടീം 199 റൺസ് നേടി 23 റൺസിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോറിലേക്ക് പഞ്ചാബ് എത്തിയത്. ജയത്തോടെ ആര്‍സിബി പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറി.
പഞ്ചാബിന്റെ ഓപ്പണര്‍മാരെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരെ റാസിഖ് സലാം ദാര്‍ പുറത്താക്കി. 19/3 എന്ന നിലയിലേക്ക് വീണ ടീമിനെ കൂപ്പര്‍ കൊണ്ണോലി – സൂര്യാന്‍ഷ് ഷെഡ്ഗേ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.
ഇരുവരും നാലാം വിക്കറ്റിൽ 43 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ 37 റൺസ് നേടിയ കൊണ്ണോലിയെ റൊമാരിയോ ഷെപ്പേര്‍ഡ് പുറത്താക്കി. 35 റൺസ് നേടിയ സൂര്യാന്‍ഷ് ഷെഡ്ഗേയുടെ വിക്കറ്റഅ സുയാഷ് ശര്‍മ്മ നേടിയപ്പോള്‍ പഞ്ചാബിന്റെ പാതി നിര പവലിയനിലെത്തിയിരുന്നു.
അഞ്ചാം വിക്കറ്റ് നഷ്ടമായ ശേഷം എത്തിയ ശശാങ്ക് ബെംഗളൂരു ബൗളര്‍മാര്‍ക്കതിരെ ആഞ്ഞടിച്ചപ്പോള്‍ ലക്ഷ്യം അവസാന അഞ്ചോവറിൽ 77 റൺസായിരുന്നു. അഞ്ചാം വിക്കറ്റ് നഷ്ടമായ ശേഷം എത്തിയ ശശാങ്ക് ബെംഗളൂരു ബൗളര്‍മാര്‍ക്കതിരെ ആഞ്ഞടിച്ചപ്പോള്‍ ലക്ഷ്യം അവസാന അഞ്ചോവറിൽ 77 റൺസായിരുന്നു. അവസാന നാലാോവറിലേക്ക് മത്സരം കടന്നപ്പോള്‍ 63 റൺസായിരുന്ന പഞ്ചാബ് നേടേണ്ടിയിരുന്നത്. 32 പന്തിൽ 67 റൺസ് നേടിയ ശശാങ്ക് – സ്റ്റോയിനിസ് കൂട്ടുകെട്ടിനെ ജോഷ് ഹാസൽവുഡ് ആണ് തകര്‍ത്തത്. 25 പന്തിൽ 37 റൺസ് നേടിയാണ് സ്റ്റോയിനിസ് മടങ്ങിയത്.
ഹാസൽവുഡ് എറിഞ്ഞ 17ാം ഓവറിൽ പഞ്ചാബിന് നേടാനായത് വെറും ഏഴ് റൺസാണ്. ഇതോടെ അവസാന മൂന്നോവറിലെ ലക്ഷ്യം 56 റൺസായിരുന്നു. ഭുവിയെ രണ്ട് ബൗണ്ടറികള്‍ക്ക് പായിച്ച ശശാങ്ക് 22 പന്തിൽ നിന്ന് തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കി.

ഓവറിലെ അവസാന പന്തിൽ അസ്മത്തുള്ള ഒമര്‍സായി സിക്സ് നേടിയപ്പോള്‍ ഓവറിൽ നിന്ന് 16 റൺസ് പഞ്ചാബ് നേടി. അവസാന രണ്ടോവറിൽ 12 പന്തിൽ നിന്ന് 40 റൺസായി മാറി. അവസാന ഓവറിൽ ജയത്തിനായി 33 റൺസ് നേടേണ്ടിയിരുന്ന പഞ്ചാബിന് ശശാങ്കിനെ നഷ്ടമായി. 27 പന്തിൽ 56 റൺസ് നേടിയ താരത്തെ റാസിഖ് സലാം ദാര്‍ ആണ് പുറത്താക്കിയത്.