Indian Premier LeagueCricketFeatured

തീപാറും ബൗളിംഗുമായി ഗുജറാത്ത്, സൺറൈസേഴ്സിനെ 86 റൺസിൽ എറിഞ്ഞിട്ട് വിജയം

Gujarattitans

ഐപിഎലില്‍ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിന് 82 റൺസ് വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 168/5 എന്ന സ്കോര്‍ മാത്രം നേടിയപ്പോള്‍ സൺറൈസേഴ്സിനെ 14.5 ഓവറിൽ 86 റൺസിന് എറിഞ്ഞിട്ട് ഗുജറാത്ത് മത്സരത്തിൽ ആധികാരികമായി വിജയം കരസ്ഥമാക്കി.

ഗുജറാത്തിനായി കാഗിസോ റബാഡയും ജേസൺ ഹോള്‍ഡറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. 19 റൺസ് നേടിയ പാറ്റ് കമ്മിന്‍സ് ആണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറര്‍. സിറാജിനും റഷീദ് ഖാനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.