CricketFeatured

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര: അടിമുടി മാറ്റങ്ങളുമായി ഇംഗ്ലണ്ട് ടീം

Resizedimage 2026 05 13 19 23 25 1


ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ വൻ അഴിച്ചുപണി. മോശം പ്രകടനം തുടരുന്ന ഓപ്പണർ സാക്ക് ക്രൗളിയെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായ നീക്കം. പകരം ഡർഹമിന്റെ യുവതാരം എമിലിയോ ഗേ ആദ്യമായി ടീമിൽ ഇടംപിടിച്ചു. ബെൻ ഡക്കറ്റിനൊപ്പം എമിലിയോ ഗേ ആയിരിക്കും ഇംഗ്ലണ്ടിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. കഴിഞ്ഞ കൗണ്ടി സീസണിൽ മൂന്ന് സെഞ്ച്വറികളുമായി തിളങ്ങിയതാണ് 26-കാരനായ ഗേയ്ക്ക് ടീമിലേക്കുള്ള വഴിതുറന്നത്. വിക്കറ്റ് കീപ്പർ ജെയിംസ് റ്യൂ, ബൗളർ സോണി ബേക്കർ എന്നിവരാണ് ടീമിലെ മറ്റ് പുതുമുഖങ്ങൾ.


ആഷസ് പരമ്പരയ്ക്കിടെ ടീമിൽ നിന്ന് പുറത്തായ ഒല്ലി പോപ്പിനെ ഇത്തവണയും പരിഗണിച്ചിട്ടില്ല. പരിക്കിന്റെ പിടിയിലായിരുന്ന ഒല്ലി റോബിൻസൺ ടീമിലേക്ക് തിരിച്ചെത്തിയത് ഇംഗ്ലണ്ടിന്റെ പേസ് നിരയ്ക്ക് കരുത്ത് പകരും. ഒപ്പം ഗസ് അറ്റ്കിൻസണും ടീമിലിടം നേടിയിട്ടുണ്ട്. ഐപിഎൽ തിരക്കുകൾ കാരണം ജോഫ്ര ആർച്ചർ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് സോണി ബേക്കറിന് അവസരം ലഭിച്ചത്. മാറ്റ് ഫിഷറും ടീമിൽ സ്ഥാനം നിലനിർത്തി. ജൂൺ 4-ന് ലോർഡ്‌സിൽ ആരംഭിക്കുന്ന മത്സരത്തിലൂടെ ടീമിനെ വിജയവഴിയിലേക്ക് തിരികെ എത്തിക്കാനാണ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും പരിശീലകൻ ബ്രണ്ടൻ മക്കല്ലവും ലക്ഷ്യമിടുന്നത്.

ENGLAND SQUAD

Ben Stokes (captain), Rehan Ahmed, Gus Atkinson, Sonny Baker, Shoaib Bashir, Jacob Bethell, Harry Brook, Ben Duckett, Matthew Fisher, Emilio Gay, James Rew, Ollie Robinson, Joe Root, Jamie Smith, Josh Tongue.