Indian Premier LeagueCricketFeatured

ആര്‍സിബിയ്ക്കെതിരെ സൺറൈസേഴ്സിന് കൂറ്റൻ സ്കോ‍ർ

Ishankishan

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്സിന് കൂറ്റന്‍ സ്കോര്‍. ഇഷാന്‍ കിഷനും അഭിഷേക് ശര്‍മ്മയും ഹെയിൻറിച്ച് ക്ലാസ്സനും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് സൺറൈസേഴ്സ് നേടിയത്.

ട്രാവിസ് ഹെഡ് – അഭിഷേക് ശര്‍മ്മ കൂട്ടുകെട്ട് നല്ല തുടക്കമാണ് സൺറൈസേഴ്സിന് നൽകിയത്. 45 റൺസ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ 16 പന്തിൽ 26 റൺസ് നേടിയ ഹെഡിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തിൽ 63 റൺസാണ് സൺറൈസേഴ്സ് നേടിയത്.

Abhisheksharma2

സ്കോര്‍ ബോര്‍ഡിൽ 97 റൺസുള്ളപ്പോള്‍ 22 പന്തിൽ 56 റൺസ് നേടിയ അഭിഷേക് ശര്‍മ്മയെ സൺറൈസേഴ്സിന് നഷ്ടമായി. ഇഷാനും അഭിഷേകും രണ്ടാം വിക്കറ്റിൽ 26 പന്തിൽ നിന്ന് 52 റൺസാണ് നേടിയത്.

മൂന്നാം വിക്കറ്റിൽ സൺറൈസേഴ്സിന് വേണ്ടി ഇഷാന്‍ കിഷനും ഹെയിന്‍‍‍റിച്ച് ക്ലാസ്സനും ചേര്‍ന്ന് 48 പന്തിൽ 113 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സ് വലിയ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു. 24 പന്തിൽ 51 റൺസ് നേടിയ ഹെയിൻറിച്ച് ക്ലാസ്സനെ ആണ് സൺറൈസേഴ്സിന് നഷ്ടമായത്.

ഇഷാന്‍ കിഷനും നിതീഷ് റെഡ്ഢിയും ചേര്‍ന്ന് 22 പന്തിൽ നിന്ന് 45 റൺസാണ് നേടിയത്. ഇഷാന്‍ കിഷന്‍ 46 പന്തിൽ 79 റൺസ് നേടി അവസാന പന്തിൽ പുറത്തായപ്പോള്‍ നിതീഷ് റെഡ്ഡി 12 പന്തിൽ 29 റൺസ് നേടി പുറത്താകാതെ നിന്നു.