ഐപിഎലില്‍ നിന്നും പ്രാദേശിക ക്രിക്കറ്റിൽ നിന്നും വിരമിച്ച് വിജയ് ശങ്കര്‍

മുന്‍ ഇന്ത്യന്‍ താരം വിജയ് ശങ്കര്‍ ഐപിഎലില്‍ നിന്നും പ്രാദേശിക ക്രിക്കറ്റിൽ നിന്നും വിരമിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്. തമിഴ്നാടിന് വേണ്ടി 2012ൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് 2025-26 സീസണിൽ ത്രിപുരയിലേക്ക് മാറിയിരുന്നു.
ചെന്നൈ, സൺറൈസേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്കായി ഐപിഎലില്‍ കളിച്ചിട്ടുള്ള താരമാണ് വിജയ് ശങ്കര്‍. ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളിലും 9 ടി20 മത്സരങ്ങളിലും കളിച്ച താരം 2019 ഏകദിന ലോകകപ്പ് ടീമിലും ഇടം പിടിച്ചിരുന്നു.