Indian Premier LeagueCricketFeatured

ചെന്നൈയ്ക്കെതിരെ വിജയം പ്ലേ ഓഫ് ഉറപ്പിച്ച് സൺറൈസേഴ്സും ഗുജറാത്തും

Ishankishan

ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്പിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്നത്തെ നിര്‍ണ്ണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് 180 റൺസ് മാത്രമേ നേടാനായുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. വിജയത്തോടൊപ്പം സൺറൈസേഴ്സിനൊപ്പം ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫ് ഉറപ്പിപ്പു.

ഇഷാന്‍ കിഷനും ഹെയിന്‍‍റിച്ച് ക്ലാസ്സനുമാണ് സൺറൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്. ട്രാവിസ് ഹെഡിനെയും അഭിഷേക് ശര്‍മ്മയെയും (26) നഷ്ടമായ ശേഷം കിഷനും ക്ലാസ്സനും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 41 പന്തിൽ നിന്ന് നേടിയ 71 റൺസാണ് സൺറൈസേഴ്സിന്റെ വിജയത്തിന്റെ അടിത്തറ.

26 പന്തിൽ 47 റൺസ് നേടിയ ക്ലാസ്സനെ മികച്ചൊരു സ്റ്റംപിംഗിലൂടെ സഞ്ജു പുറത്താക്കിയപ്പോള്‍ നൂ‍‍ര്‍ അഹമ്മദ് മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. അവസാന അഞ്ചോവറിൽ 44 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്.37 പന്തിൽ നിന്ന് ഇഷാന്‍ കിഷന്‍ തന്റെ അര്‍ദ്ധ ശതകം നേടി സൺറൈസേഴ്സ് പ്രതീക്ഷകള്‍ കാത്തു.

18ാം ഓവറിലെ ആദ്യ പന്തിൽ നിതീഷ് റെഡ്ഢിയെ മുകേഷ് ചൗധരി പുറത്താക്കിയെങ്കിലും ഓവറിലെ അവസാന രണ്ട് പന്തുകളിൽ ഒരു ബൗണ്ടറിയും സിക്സും നേടി ഇഷാന്‍ കിഷന്‍ ലക്ഷ്യം രണ്ടോവറിൽ 13 റൺസാക്കി മാറ്റി. സലീല അറോറ അടുത്ത ഓവറിലെ ആദ്യ പന്തിൽ സിക്സര്‍ നേടിയപ്പോള്‍ ചെന്നൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

എന്നാൽ അതേ ഓവറിൽ ഇഷാന്‍ കിഷനെ പുറത്താക്കി അന്‍ഷുൽ കാംബോജ് ചെന്നൈ ക്യാമ്പിൽ ആശ്വാസം പടര്‍ത്തി. എന്നാൽ ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടി രവിചന്ദ്രന്‍ സൺറൈസേഴ്സിന്റെ വിജയം ഉറപ്പാക്കി.