CricketFeatured

സഞ്ജുവിന് ഏകദിനത്തിൽ അവസരം ഇല്ല, ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു

Sanjusamson

അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഏകദിന – ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഏകദിന ടീമിൽ സഞ്ജു സാംസണ് അവസരമില്ല. പ്രിന്‍സ് യാദവ്, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബേ എന്നിവരെ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും ഏകദിന ടീമിലേക്ക് എത്തുമ്പോള്‍ രോഹിത്തിനെ ഫിറ്റ്നെസ്സ് തെളിയിക്കുന്ന പക്ഷമാണ് ടീമിലുള്‍പ്പെടുത്തുക.

ഏകദിന സ്ക്വാഡ്: Shubman Gill (c), Rohit Sharma, Virat Kohli, Shreyas Iyer (vc), KL Rahul, Ishan Kishan, Hardik Pandya, Nitish Reddy, Washington Sundar, Kuldeep Yadav, Arshdeep Singh, Prasidh Krishna, Prince Yadav, Gurnoor Brar, Harsh Dubey

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിൽ ജസ്പ്രീത് ബുംറയെയും രവീന്ദ്ര ജഡേജയെയും വിശ്രമം നൽകിയപ്പോള്‍ കെഎൽ രാഹുലിനെയാണ് വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. മാനവ് സുഥര്‍, ഹര്‍ഷ് ദുബേ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവരെയും ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

ടെസ്റ്റ് സ്ക്വാഡ്: Shubman Gill (c), Yashasvi Jaiswal, KL Rahul (vc), Sai Sudharsan, Rishabh Pant (wk), Devdutt Padikkal, Nitish Kumar Reddy, Washington Sundar, Kuldeep Yadav, Mohammed Siraj, Prasidh Krishna, Manav Suthar, Gurnoor Brar, Harsh Dubey, Dhruv Jurel (wk)