മൂന്ന് വിക്കറ്റുമായി പാറ്റ് കമ്മിന്‍സ്, ചെന്നൈയ്ക്ക് 180 റൺസ്

പ്ലേ ഓഫിന് ഏറെ നിര്‍ണ്ണായകമായ മത്സരത്തിനിറങ്ങിയ ചെന്നൈയ്ക്ക് സൺറൈസേഴ്സിനെതിരെ നേടാനായത് 180 റൺസ്. ഡെവാള്‍ഡ് ബ്രെവിസും കാര്‍ത്തിക് ശര്‍മ്മയും ചെന്നൈ നിരയിൽ തിളങ്ങിയപ്പോള്‍ നിര്‍ണ്ണായകമായ വിക്കറ്റുകള്‍ നേടി പാറ്റ് കമ്മിന്‍സാണ് ചെന്നൈയുടെ കുതിപ്പിന് തടയിട്ടത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ഈ സ്കോര്‍ നേടിയത്.

മികച്ച തുടക്കമാണ് സഞ്ജു സാംസൺ ടീമിന് നൽകിയതെങ്കിലും 13 പന്തിൽ 27 റൺസ് നേടിയ സാംസണെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. പാറ്റ് കമ്മിന്‍സിനെ അതേ ഓവറിൽ രണ്ട് സിക്സ് നേടി തന്റെ മികച്ച ഫോം തുടര്‍ന്നു. എന്നാൽ ഉര്‍വിലിനെ പുറതത്താക്കി ഷാക്കിബ് സൺറൈസേഴ്സിന് രണ്ടാം വിക്കറ്റ് നൽകി. കാര്‍ത്തിക് ശര്‍മ്മ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചപ്പോള്‍ മൂന്നാം വിക്കറ്റിൽ റുതുരാജുമായി ചേര്‍ന്ന് താരം 42 റൺസാണ് നേടിയത്.

19 പന്തിൽ 32 റൺസ് നേടിയ കാര്‍ത്തിക് ശര്‍മ്മയെയും 15 റൺസ് നേടിയ റുതുരാജിനെയും പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ ചെന്നൈ 100/4 എന്ന നിലയിലേക്ക് വീണു. അഞ്ചാം വിക്കറ്റിൽ ഡെവാള്‍ഡ് ബ്രെവിസും ശിവം ദുബേയും ചേര്‍ന്ന് 59 റൺസ് നേടി ചെന്നൈയെ മുന്നോട്ട് നയിച്ചു.

ശിവം ദുബേയും ചേര്‍ന്ന് 59 റൺസ് നേടി ചെന്നൈയെ മുന്നോട്ട് നയിച്ചു. ബ്രെവിസ് 27 പന്തിൽ 44 റൺസ് നേടിയപ്പോള്‍ താരത്തെ എഹ്സാന്‍ മലിംഗയാണ് പുറത്താക്കിയത്. ശിവം ദുബേ // റൺസ് നേടി.