Indian Premier LeagueCricketFeatured

ഇത് വേറെ ലെവൽ ടീം!!! 265 റൺസ് ചേസ് ചെയ്ത് പഞ്ചാബ്

Shreyasiyer

ഐപിഎലില്‍ ഇന്ന് ഡൽഹി ക്യാപിറ്റൽസ് നൽകിയ 265 റൺസ് വിജയ ലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് പഞ്ചാബ് കിംഗ്സ്. പവര്‍പ്ലേയിലെ മിന്നും തുടക്കത്തിന് ശേഷം ഒരു ഘട്ടത്തിൽ വിജയം പഞ്ചാബ് കൈവിടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ നിന്ന് ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ശ്രേയസ്സ് അയ്യര്‍ ആണ് പഞ്ചാബിന്റെ അപരാജിത കുതിപ്പ് തുടരുവാന്‍ സഹായിച്ചത്.

Prabhsimranpriyansh

പവര്‍പ്ലേയിൽ പഞ്ചാബ് ഓപ്പണിംഗ് താരങ്ങള്‍ ഡൽഹി ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ ലുംഗി എന്‍ഗിഡിയ്ക്ക് ഫീൽഡിംഗിനെ പരിക്കേറ്റതും ഡൽഹിയ്ക്ക് തിരിച്ചടിയായി. 116 റൺസാണ് പഞ്ചാബ് പവര്‍പ്ലേയിൽ നേടിയത്.

Axarpatel

17 പന്തിൽ 43 റൺസ് നേടിയ പ്രിയാന്‍ഷ് ആര്യയെ അക്സര്‍ പട്ടേൽ പുറത്താക്കുമ്പോള്‍ പഞ്ചാബ് 126/1 എന്ന നിലയിലായിരുന്നു. തൊട്ടടുത്ത ഓവറിൽ പ്രഭ്സിമ്രാന്‍ സിംഗിനെ കുൽദീപ് യാദവ് പുറത്താക്കി. 26 പന്തിൽ 76 റൺസാണ് പ്രഭ്സിമ്രാന്‍ നേടിയത്.

Kuldeepyadav

17 റൺസ് നേടിയ കൂപ്പര്‍ കൊണ്ണോലിയെ കുൽദീപ് പുറത്താക്കിയപ്പോള്‍ പഞ്ചാബ് 145/3 എന്ന നിലയിലേക്ക് വീണു. പത്തോവര്‍ പിന്നിടുമ്പോള്‍ 147 റൺസാണ് പഞ്ചാബ് നേടിയത്. ശ്രേയസ്സ് അയ്യരും നേഹൽ വദേരയും നാലാം വിക്കറ്റിൽ ഒത്തുകൂടി പഞ്ചാബിനെ മുന്നോട്ട് നയിച്ചപ്പോള്‍ അവസാന ആറോവറിലെ ലക്ഷ്യം 72 റൺസായി മാറുകയായിരുന്നു.

15 പന്തിൽ 25 റൺസ് നേടിയ നേഹൽ വദേരയെ വിപ്‍രാജ് നിഗം പുറത്താക്കിയപ്പോള്‍ ഈ കൂട്ടുകെട്ട് 30 പന്തിൽ 56 റൺസാണ് നേടിയത്. അതേ ഓവറിൽ ശ്രേയസ്സ് അയ്യര്‍ നൽകിയ അവസരം കരുൺ നായര്‍ കൈവിട്ടപ്പോള്‍ തൊട്ടടുത്ത കുൽദീപിന്റെ ഓവറിലും കരുൺ നായര്‍ ശ്രേയസ്സിന്റെ ക്യാച്ച് കൈവിട്ടു.

ഈ അവസരങ്ങള്‍ മൊതലാക്കി ശ്രേയസ്സ് അയ്യര്‍ ബാറ്റ് വീശിയപ്പോള്‍ പഞ്ചാബിന് മുന്നിലെ ലക്ഷ്യം 18 പന്തിൽ 23 റൺസായി മാറി.

ഈ അവസരങ്ങള്‍ മൊതലാക്കി ശ്രേയസ്സ് അയ്യര്‍ ബാറ്റ് വീശിയപ്പോള്‍ പഞ്ചാബിന് മുന്നിലെ ലക്ഷ്യം 18 പന്തിൽ 28 റൺസായി മാറി. ശ്രേയസ്സ് അയ്യര്‍ 36 പന്തിൽ 71 റൺസുമായി പുറത്താകാതെ നിന്ന് പഞ്ചാബിനെ 18.5 ഓവറിൽ വിജയത്തിലേക്ക് നയിച്ചു. ശശാങ്ക് സിംഗ് 19 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 26 പന്തിൽ 64 റൺസ് നേടി.