CricketFeaturedIndian Premier League

അടിയോടടി!!! പഞ്ചാബ് ബൗളിംഗിനെതിരെ രാഹുല്‍ താണ്ഡവും ഒപ്പം റാണയുടെ വെടിക്കെട്ടും

Klrahul

അപരാജിത കുതിപ്പ് തുടരാനെത്തിയ പഞ്ചാബിന് മുന്നിൽ കനത്ത വെല്ലുവിളി ഒരുക്കി ഡൽഹി ക്യാപിറ്റൽസ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി 2 വിക്കറ്റ് നഷ്ടത്തിൽ 264 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. കെഎൽ രാഹുല്‍ നേടിയ ശതകത്തിനൊപ്പം 91 റൺസുമായി നിതീഷ് റാണയും തിളങ്ങിയാണ് ഡൽഹിയ്ക്ക് വമ്പന്‍ സ്കോര്‍ നൽകിയത്. രാഹുല്‍ 67 പന്തിൽ 152 റൺസാണ് നേടിയത്.

Rahulnitish

പതും നിസ്സങ്കയെ നഷ്ടമായ ശേഷം കെഎൽ രാഹുലും നിതീഷ് റാണയും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പവര്‍പ്ലേ കഴിയുമ്പോള്‍ 68 റൺസായിരുന്ന ഡൽഹി 10 ഓവര്‍ പിന്നിടുമ്പോള്‍ 102 റൺസായിരുന്നു. 12ാം ഓവറിൽ സേവ്യര്‍ ബാര്‍ട്‍ലെറ്റിനെ ഒരോവറിലെ ആദ്യ പന്തിലും അവസാന പന്തിലും സിക്സ് പറഞ്ഞിയ നിതീഷ് റാണ മറ്റ് നാല് പന്തുകളിൽ നിന്ന ബൗണ്ടറി നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 28 റൺസായിരുന്നു.

Nitishrana

പിന്നീട് ഇരു താരങ്ങളും യഥേഷ്ടം ബൗണ്ടറിയും സിക്സും കണ്ടെത്തിയപ്പോള്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് തലങ്ങും വിലങ്ങും പ്രഹരമേല്‍ക്കുകയായിരുന്നു. രാഹുല്‍ 47 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ 44 പന്തിൽ 91 റൺസ് നേടിയ നിതീഷ് റാണയെ ബാര്‍ട്ലെറ്റ് ആണ് പുറത്താക്കിയത്. റാണ പുറത്താകുമ്പോള്‍ ഈ കൂട്ടുകെട്ട് 220 റൺസാണ് 95 പന്തിൽ നിന്ന് നേടിയത്.

നേരത്തെ 17ാം ഓവറിന്റെ അവസാന പന്തിൽ ബൗണ്ടറി ലൈനിൽ മികച്ചൊരു ക്യാച്ചിൽ റാണ പുറത്തായെങ്കിലും പിന്നീട് തേര്‍ഡ് അമ്പയര്‍ എത്തി തീരുമാനം മാറ്റുകയായിരുന്നു. 74 റൺസായിരുന്നു ആ ഘട്ടത്തിൽ റാണ നേടിയത്. അമ്പയര്‍ സിക്സ് വിധിച്ചപ്പോള്‍ റാണയുടെ സ്കോര്‍ 80 ആയി.

16 ഫോറും 9 സിക്സും അടക്കും 67 പന്തിൽ നിന്ന് 152 റൺസ് നേടി കെഎൽ രാഹുല്‍ പുറത്താകാതെ നിന്നപ്പോള്‍ 264 റൺസാണ് ഡൽഹി 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.