Indian Premier LeagueCricketFeatured

സഞ്ജു മാസ്സ് ഡാ!!! ചെന്നൈയ്ക്ക് വിജയം

Sanjusamson

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിജയം. ഇന്ന് ഡൽഹിയെ 155/7 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ശേഷം ചെന്നൈ 17.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു. സഞ്ജു സാംസൺ 87 റൺസ് നേടിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

റുതുരാജും സഞ്ജുവും ഒന്നാം വിക്കറ്റിൽ 24 റൺസ് നേടിയപ്പോള്‍ 6 റൺസ് നേടിയ റുതുരാജിന്റെ ലുംഗി എന്‍ഗിഡി പുറത്താക്കി. ഉര്‍വിൽ പട്ടേൽ 9 പന്തിൽ 17 റൺസ് നേടിയപ്പോള്‍ അക്സര്‍ പട്ടേല്‍ താരത്തിനെ പുറത്താക്കി. രണ്ടാം വിക്കറ്റിൽ സഞ്ജു – ഉര്‍വിൽ കൂട്ടുകെട്ട് 21 റൺസ് നേടി.

മൂന്നാം വിക്കറ്റിൽ സഞ്ജുവും കാര്‍ത്തിക് ശര്‍മ്മയും 66 പന്തിൽ 114 റൺസ് നേടി ചെന്നൈയെ മുന്നോട്ട് നയിക്കുകയായിരുന്നു. സഞ്ജു 52 പന്തിൽ 87 റൺസും കാര്‍ത്തിക് ശര്‍മ്മ 31 പന്തിൽ 41 റൺസും നേടി പുറത്താകാതെ നിന്നു.