Indian Premier LeagueCricketFeatured

ശതകങ്ങള്‍ സ്പെഷ്യൽ, പക്ഷേ അത് നേടണമെങ്കിൽ അല്പം സ്വാര്‍ത്ഥനാവണം – സഞ്ജു സാംസൺ

Sanjusamson സഞ്ജു

ശതകങ്ങള്‍ എന്നും പ്രിയപ്പെട്ടതാണെന്നും എന്നാൽ അത് സ്വന്തമാക്കുവാന്‍ അല്പം സ്വാര്‍ത്ഥനാകേണ്ടതുണ്ടെന്നും പറഞ്ഞ് സഞ്ജു സാംസൺ. ഇന്നലെ ചെന്നൈയുടെ ഐപിഎൽ മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു താരം.

Sanjusamson

ഈ ഇന്നിംഗ്സ് ശതകത്തെക്കാള്‍ മികച്ചതാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് സഞ്ജു ഇത്തരത്തിൽ പറഞ്ഞത്. തനിക്ക് ശതകം നേടണമെങ്കിൽ തന്റെ പാര്‍ട്ണറോട് സിംഗിള്‍ എടുത്ത് മാറിത്തരാന്‍ പറയണമായിരുന്നുവെന്നും എന്നാൽ താന്‍ അത് ഇഷ്ടപ്പെടുന്നില്ലെന്നും അങ്ങനെ നേടണമെങ്കിൽ താന്‍ അല്പം സ്വാര്‍ത്ഥനാകേണ്ടതുണ്ടെന്നും സഞ്ജു പറഞ്ഞു.

തനിക്കൊപ്പം ക്രീസിലുണ്ടായിരുന്ന കാര്‍ത്തിക് ശര്‍മ്മ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നുവെന്നും അതിനാൽ തന്നെ ടീമിന്റെ വിജയം ആയിരുന്നു പ്രധാനം എന്നും സഞ്ജു സൂചിപ്പിച്ചു.