Indian Premier League

തോൽവിക്ക് പിന്നാലെ രോഹിത് ശർമ്മക്ക് 24 ലക്ഷം പിഴയും

മുംബൈ ഇന്ത്യൻസിന്റെ കഷ്ടകാലം തുടരുന്നു. അവരുടെ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് വലിയ പിഴ ശിക്ഷ. ഇന്ന് പഞ്ചാബിന് എതിരായ മത്സരത്തിലെ സ്ലോ ഓവർ റേറ്റിനാണ് രോഹിത് നടപടി നേരിടുന്നത്. 24 ലക്ഷം രൂപയാണ് രോഹിത് പിഴ ആയി അടക്കേണ്ടത്. ഇത് രോഹിതിന് ഈ സീസണിൽ കിട്ടുന്ന രണ്ടാമത്തെ പിഴ ആണ്. ഇനി സ്ലോ ഓവർ റേറ്റ് ആവർത്തിച്ചാൽ രോഹിതിനെ ഒരു മത്സരത്തിൽ നിന്ന് വിലക്കും എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

പഞ്ചാബിന് എതിരായ മത്സരത്തിൽ കൂടെ പരാജയപ്പെട്ടതോടെ അഞ്ചിൽ അഞ്ച് തോൽവിയുമായി ലീഗിൽ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഉള്ളത്‌‌.