Indian Premier LeagueCricketFeatured

ഡൽഹിയ്ക്കെതിരെ പഞ്ചാബിന് 210 റൺസ്, ശ്രേയസ്സിനും പ്രിയാന്‍ഷിനും ഫിഫ്റ്റി

Shreyasiyer

ഐപിഎലില്‍ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 210 റൺസിന്റെ കൂറ്റന്‍ സ്കോര്‍. ശ്രേയസ്സ് അയ്യരും പ്രിയാന്‍ഷ് ആര്യയും ഫിഫ്റ്റി നേടി തിളങ്ങിയപ്പോള്‍ കൂപ്പര്‍ കൊണ്ണോലിയും നിര്‍ണ്ണായക ഇന്നിംഗ്സ് പുറത്തെടുത്തു. പ്രിയാന്‍ഷ് ആര്യ മിന്നും തുടക്കം നൽകിയപ്പോള്‍ ഒപ്പം കൂടി ശ്രേയസ്സ് അയ്യരും കൂപ്പര്‍ കൊണ്ണോലിയും ചേര്‍ന്ന് ടീമിനെ 210 റൺസിലേക്ക് എത്തിയ്ക്കുകയായിരുന്നു.

Priyansharya

പ്രിയാന്‍ഷ് ടോപ് ഓര്‍ഡറിൽ പതിവ് പോലെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ പ്രഭ്സിമ്രാന്‍ സിംഗ് അതിവേഗ സ്കോറിംഗ് നടത്തുവാന്‍ ബുദ്ധിമുട്ടി. താരം സ്ട്രൈക്ക് പ്രിയാന്‍ഷിന് കൈമാറി നോൺ സ്ട്രൈക്കറിൽ കൂടുതൽ സമയം ചെലവഴിക്കുകയായിരുന്നു.

പവര്‍പ്ലേയിൽ 72 റൺസ് നേടിയ പഞ്ചാബിന് സ്കോര്‍ 78ൽ നിൽക്കുമ്പോള്‍ പ്രഭ്സിമ്രാനെ നഷ്ടമായി. 15 പന്തിൽ 18 റൺസാണ് താരം നേടിയത്. അധികം വൈകാതെ പ്രിയാന്‍ ആര്യയെയും പഞ്ചാബിന് നഷ്ടമായി. 33 പന്തിൽ 56 റൺസ് നേടിയ പ്രിയാന്‍ഷ് ആര്യയെ മാധവ് തിവാരിയാണ് പുറത്താക്കിയത്.

Connollyshreyas

പിന്നീട് ശ്രേയസ്സ് അയ്യരും കൂപ്പര്‍ കൊണ്ണോലിയും 52 പന്തിൽ 83 റൺസ് നേടി പഞ്ചാബിനെ മുന്നോട്ട് നയിച്ചപ്പോള്‍ 27 പന്തിൽ 38 റൺസ് നേടിയ കൊണ്ണോലിയെയും മാധവ് പുറത്താക്കി.

Suryansh

ശ്രേയസ്സ് അയ്യര്‍ 59 റൺസ് 36 പന്തിൽ നിന്ന് നേടിയപ്പോള്‍ 8 പന്തിൽ 21 റൺസ് നേടി സൂര്യാന്‍ഷ് ഷെഡ്ഗേ അവസാന ഓവറുകളിൽ പഞ്ചാബിന് കുതിപ്പ് നൽകി.