Indian Premier LeagueCricketFeatured

മോശം തുടക്കത്തിന് ശേഷം ഡൽഹിയുടെ കംബാക്ക്, പഞ്ചാബിനെ വീഴ്ത്തി 3 വിക്കറ്റ് വിജയം

Davidmiller

ഐപിഎലില്‍ പഞ്ചാബിനെതിരെ 211 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് 1 ഓവര്‍ ബാക്കി നിൽക്കെ വിജയം. ഒരു ഘട്ടത്തിൽ 33/3 എന്ന നിലയിലും 74/4 എന്ന നിലയിലും പരുങ്ങലിലായിരുന്ന ടീമിനെ അക്സര്‍ പട്ടേലിന്റെ ഫിഫ്റ്റിയും കില്ല‍ മില്ലറുടെ വെടിക്കെട്ട് ബാറ്റിംഗിനും ശേഷം അശുതോഷ് ശര്‍മ്മ -മാധവ് തിവാരി കൂട്ടുകെട്ടിന്റെ നിര്‍ണ്ണായക റൺസുകളുമായി വിജയത്തിലേക്ക് നയിച്ചത്. 7 വിക്കറ്റ് നഷ്ടത്തിൽ 19 ഓവറിൽ 216 റൺസാണ് ഡൽഹി നേടിയത്.

Axarpatel

ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് മത്സരത്തെ ഡൽഹിയുടെ പക്ഷത്തേക്ക് തിരിച്ചത്. താരം പുറത്തായ ശേഷം അശുതോഷ് ശര്‍മ്മയും മാധവ് തിവാരിയും നിര്‍ണ്ണായക പ്രഹരങ്ങളുമായി ഡൽഹിയെ വിജയത്തിലേക്ക് നയിച്ചു.

കെഎൽ രാഹുലിനെയും അഭിഷേക് പോറെലിനെയും തുടക്കത്തിലെ നഷ്ടമായ ഡൽഹി 33/3 എന്ന നിലയിലേക്ക് വീണു. പിന്നീട് അക്സര്‍ പട്ടേലിന്റെ ബാറ്റിംഗ് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സ്റ്റബ്സുമായി ചേര്‍ന്ന് 41 റൺസ് അക്സര്‍ നാലാം വിക്കറ്റിൽ നേടി.

പിന്നീട് അക്സറും ഡേവിഡ് മില്ലറും ചേര്‍ന്ന് 64 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. അക്സര്‍ 30 പന്തിൽ 56 റൺസ് നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍ 28 പന്തിൽ നിന്ന് 51 റൺസ് നേടി ഡൽഹിയെ മുന്നോട്ട് നയിച്ചു.

മില്ലര്‍ പുറത്തായ ശേഷം അശുതോഷ് ശര്‍മ്മ – മാധവ് തിവാരി കൂട്ടുകെട്ട് ഡൽഹിയെ വിജയത്തിന് തൊട്ടരികിലെത്തിച്ചു. 14 പന്തിൽ 35 റൺസ് നേടിയ കൂട്ടുകെട്ട് വിജയത്തിന് 6 റൺസ് അകലെ എത്തിയപ്പോള്‍ അശുതോഷ് ശര്‍മ്മയെ ടീമിന് നഷ്ടമായി. 10 പന്തിൽ 24 റൺസാണ് താരം നേടിയത്.

അടുത്ത പന്തിൽ യഷ് താക്കൂര്‍ നോ ബോള്‍ എറിഞ്ഞപ്പോള്‍ അക്വിബ് നബി ദാര്‍ ബൗണ്ടറി നേടിയപ്പോള്‍ സ്കോറുകള്‍ ഒപ്പമായി. ഓവറിലെ അവസാന പന്തിൽ സിക്സര്‍ കൂടി താരം നേടിയപ്പോള്‍ 3 വിക്കറ്റ് വിജയത്തിലേക്ക് ഡൽഹി എത്തി. അക്വിബ് 2 പന്തിൽ 10 റൺസ് നേടിയപ്പോള്‍ മാധവ് തിവാരി 8 പന്തിൽ 18 റൺസ് നേടി.