കൊടുവള്ളി ക്രിക്കറ്റ് ലീഗ് : അൽ ഹിലാൽ സ്ട്രൈക്കേഴ്സിന് കിരീടം

ദോഹ:കരിക്ക് ഖത്തറിന്റെ മുഖ്യ സ്പോൺസർഷിപ്പിൽ മേയ് 14, 15 തീയതികളിൽ തുമാമയിലെ ക്രീക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് കൊടുവള്ളി ക്രിക്കറ്റ് ലീഗ് (KCL) സീസൺ 2 ആവേശകരമായി സംഘടിപ്പിച്ചു. കൊടുവള്ളി മണ്ഡലത്തിൽ നിന്നുള്ള 5 ടീമുകളും ഏകദേശം 65ഓളം കളിക്കാരും പങ്കെടുത്തു.
ഫൈനൽ മത്സരത്തിൽ ശക്തമായ പോരാട്ടത്തിന് ശേഷം റയ്യാൻ വാര്യേഴ്സിനെ പരാജയപ്പെടുത്തി അൽ ഹിലാൽ സ്ട്രൈക്കേഴ്സ് കിരീടം സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനും ടോപ്പ് സ്കോററും: ഹബീബ് കോയ (അൽ ഹിലാൽ സ്ട്രൈക്കേഴ്സ്),മികച്ച ബൗളർ: ഫാരിസ് (റോയൽ എയിൻ ഖാലിദ്),മികച്ച ഫീൽഡർ: റസീൽ (റോയൽ എയിൻ ഖാലിദ്), മികച്ച വിക്കറ്റ് കീപ്പർ: ജാബിർ (റയ്യാൻ വാര്യേഴ്സ്).
വിജയികൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും സ്പോൺസർമാരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ വിതരണം ചെയ്തു.കൊടുവള്ളി സ്വദേശികളുടെ കായിക ആവേശവും ഐക്യവും പ്രകടമാക്കിയ ഈ ടൂർണമെന്റ്, ഗൾഫിൽ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തിന് മികച്ച ഉദാഹരണമായി മാറി.