Indian Premier LeagueFeatured

ഐപിഎലില്‍ രാജസ്ഥാനെ നയിക്കുക റിയാന്‍ പരാഗ്

Riyanparag

ഐപിഎൽ 2026ൽ രാജസ്ഥാന്‍ റോയൽസിനെ റിയാന്‍ പരാഗ് നയിക്കും. സഞ്ജു സാംസൺ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ചേക്കേറിയതോടെയാണ് രാജസ്ഥാന്‍ റോയൽസിന്റെ പുതുയുഗ തുടക്കത്തിൽ ടീമിനെ നയിക്കുക എന്ന ദൗത്യം റിയാന്‍ പരാഗിലേക്ക് എത്തുന്നത്.

സഞ്ജുവിന്റെ അഭാവത്തിൽ കഴിഞ്ഞ സീസണിൽ ടീമിനെ നയിക്കുക എന്ന ദൗത്യം റിയാന്‍ പരാഗിലേക്ക് എത്തിചേര്‍ന്നിരുന്നു. ഇതിൽ എട്ട് മത്സരങ്ങളിൽ രണ്ട് വിജയവും ആറ് പരാജയവും ആണ് ഏറ്റുവാങ്ങിയത്. 2019ൽ ഐപിഎൽ അരങ്ങേറ്റം നടത്തിയ പരാഗ് ഇതുവരെ 84 മത്സരങ്ങളിൽ നിന്ന് 1556 റൺസാണ് നേടിയത്. ഇതിൽ 2024ൽ 573 റൺസ് നേടിയതാണ് താരത്തിന്റെ ഏറ്റവും മികച്ച സീസൺ.