കൊൽക്കത്തയെ വട്ടംകറക്കി നൂര്‍ അഹമ്മദ്, ചെന്നൈയ്ക്ക് രണ്ടാം വിജയം

ഐപിഎലില്‍ തങ്ങളുടെ രണ്ടാം വിജയം കരസ്ഥമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് കൊൽക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 192 റൺസ് നേടിയ ശേഷം ചെന്നൈ എതിരാളികളെ 160/7 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ശേഷമാണ് 32 റൺസിന്റെ മികച്ച വിജയം കരസ്ഥമാക്കിയത്.
ഫിന്‍ അല്ലനെ വേഗത്തിൽ നഷ്ടമായ ശേഷം സുനിൽ നരൈന്‍ 24 റൺസും അജിങ്ക്യ രഹാനെ 28 റൺസും നേടിയപ്പോള്‍ അംഗ്കൃഷ് രഘുവംശി 27 റൺസും നേടി പുറത്തായപ്പോള്‍ ഒരു ഘട്ടത്തിൽ കൊൽക്കത്ത 90/6 എന്ന നിലയിലേക്ക് വീണു.
റോവ്മന്‍ പവലും രമൺദീപ് സിംഗും ഏഴാം വിക്കറ്റിൽ 63 റൺസ് നേടി കൊൽക്കത്തയുടെ തോൽവിഭാരം കുറയ്ക്കുകയായിരുന്നു. രമൺദീപ് സിംഗ് 35 റൺസും റോവ്മന്‍ പവൽ 31 റൺസുമായി പുറത്താകാതെ നിന്നു. രമൺദീപ് സിംഗിനെ അന്‍ഷുൽ കാംബോജ് ആണ് പുറത്താക്കിയത്.