ലക്നൗവിനെ 146 റൺസിൽ പിടിച്ചുകെട്ടി ആര്‍സിബി, റാസിഖിന് 4 വിക്കറ്റ്

ഐപിഎലില്‍ ലക്നൗവിനെതിരെ മികച്ച ബൗളിംഗ് പ്രകടനവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ലക്നൗവിനെ 146/10 എന്ന സ്കോറിന് ഒതുക്കുകയായിരുന്നു. 40 റൺസ് നേടിയ മിച്ചൽ മാര്‍ഷ് ആണ് ലക്നൗവിന്റെ ടോപ് സ്കോറര്‍. മുകൽ ചൗധരി 39 റൺസും എയ്ഡന്‍ മാര്‍ക്രം
എയ്ഡന്‍ മാര്‍ക്രത്തിനെ റാസിഖ് സലാം ദാര്‍ പുറത്താക്കിയപ്പോള്‍ ഋഷഭ് പന്ത് റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 36 റൺസ് മാത്രം നേടിയ ലക്നൗവിന് പവര്‍പ്ലേ കഴിഞ്ഞ് നിക്കോളസ് പൂരനെയും നഷ്ടമായി. 35/2 എന്ന നിലയിൽ നിന്ന് മാര്‍ഷും ബദോനിയും 36 റൺസ് നേടി ലക്നൗവിനെ മുന്നോട്ട് നയിച്ചുവെങ്കിലും 40 റൺസ് നേടിയ മാര്‍ഷിനെ പുറത്താക്കി ക്രുണാൽ പാണ്ഡ്യ ഈ കൂട്ടുകെട്ട് തകര്‍ത്തു.
അബ്ദുള്‍ സമദിനെയും ക്രുണാൽ തന്നെ പുറത്താക്കിയപ്പോള്‍ ആയുഷ് ബദോനി – മുകുൽ ചൗധരി കൂട്ടുകെട്ട് 35 റൺസ് നേടി. 38 റൺസ് നേടിയ ബദോനിയെ റാസിഖ് സലാം ദാര്‍ ആണ് പുറത്താക്കിയത്.

ഋഷഭ് പന്തിനെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാര്‍ ജോര്‍ജ്ജ് ലിന്‍ഡേയെയും മൊഹമ്മദ് ഷമിയെയും പുറത്താക്കി തന്റെ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 39 റൺസ് നേടി അപകടകാരിയായ മാറുകയായിരുന്ന മുകുൽ ചൗധരിയെ പുറത്താക്കി റാസിഖ് സലാം ദാര്‍ തന്റെ മൂന്ന് വിക്കറ്റ് നേട്ടം ആഘോഷിച്ചു. അവേശ് ഖാനെ പുറത്താക്കി റാസിഖ് നാല് വിക്കറ്റ് നേടി.
റാസിഖ് നാലും ഭുവനേശ്വര്‍ കുമാര്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ക്രുണാൽ പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി.