Indian Premier LeagueCricketFeatured

കൊൽക്കത്തയ്ക്കെതിരെ 192 റൺസുമായി ചെന്നൈ, സഞ്ജു ടോപ് സ്കോറര്‍

Sanjusamson സഞ്ജു

ഐപിഎലില്‍ ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് 192 റൺസ്. സഞ്ജു സാംസണൊപ്പം ഡെവാള്‍ഡ് ബ്രെവിസും ആയുഷ് മാത്രേയും റൺസ് കണ്ടെത്തിയപ്പോള്‍ കൊൽക്കത്തയ്ക്കെതിരെ 5 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ഈ സ്കോര്‍ നേടിയത്.

Dewaldbrevis

റുതുരാജിനെ ആദ്യമേ നഷ്ടമായ ശേഷം സഞ്ജു 32 പന്തിൽ 48 റൺസും ആയുഷ് മാത്രേ 17 പന്തിൽ 38 റൺസും ഡെവാള്‍ഡ് ബ്രെവിസ് 29 പന്തിൽ 41 റൺസ് നേടി തിളങ്ങി. സര്‍ഫ്രാസ് ഖാന്‍ 18 പന്തിൽ 23 റൺസും നേടി.

Kartiktyagi കാര്‍ത്തിക്

സഞ്ജു സാംസണെ പുറത്താക്കിയ കാര്‍ത്തിക് ത്യാഗി തന്നെയാണ് ഡെവാള്‍ഡ് ബ്രെവിസിനെയും പുറത്താക്കിയത്. ആയുഷ് മാത്രേയുടെ വിക്കറ്റ് വൈഭവ് അറോറയും സര്‍ഫ്രാസ് ഖാനെ സുനിൽ നരൈനും പുറത്താക്കി.

ആറാം വിക്കറ്റിൽ ശിവം ദുബേ – ജെയിം ഓവര്‍ട്ടൺ കൂട്ടുകെട്ട് 21 റൺസ് നേടിയാണ് 192 റൺസിലേക്ക് എത്തുവാന്‍ ചെന്നൈയെ സഹായിച്ചത്.