Indian Premier League

മുഹമ്മദ് നബിയെ ആർക്കും വേണ്ട, വേഡിനും, സാഹക്കും, ബില്ലിംഗ്‌സിനും ആയും ആരും രംഗത്ത് വന്നില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് താര ലേലത്തിൽ പരിചയസമ്പന്നനായ അഫ്‌ഗാനിസ്ഥാൻ ആൾ റൗണ്ടർ മുഹമ്മദ് നബിക്ക് ആയി ആരും രംഗത്ത് വന്നില്ല. ഒരു കോടി രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന മുൻ സൺ റൈസസ് ഹൈദരബാദ് താരത്തിന് ആയി നാളെ അവർ രംഗത്ത് വരുമോ എന്നു കണ്ടറിയണം. 37 കാരനായ താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം മുമ്പ് നടത്തിയ താരമാണ്.

Wriddhimansaha

അതേസമയം അന്താരാഷ്ട്ര വിക്കറ്റ് കീപ്പർമാരിൽ മാത്യു വേഡ്, വൃദ്ധിമാൻ സാഹ, സാം ബില്ലിംഗ്‌സ് എന്നിവർക്ക് ആയി ആരും രംഗത്ത് വന്നില്ല. 2 കോടി അടിസ്ഥാന വിലയുള്ള ഓസ്‌ട്രേലിയൻ താരം വേഡ്, 2 കോടി അടിസ്ഥാന വിലയുള്ള ഇംഗ്ലണ്ട് താരം ബില്ലിംഗ്‌സ് എന്നിവർക്ക് ആയി നാളെയും ആരും രംഗത്ത് വരാൻ സാധ്യത കുറവാണ്. അതേസമയം 1 കോടി അടിസ്ഥാന വിലയുള്ള 37 കാരനായ സാഹക്ക് ആയി ആരെങ്കിലും രംഗത്ത് വരുമോ എന്നു കണ്ടറിയണം.