മുംബൈയെ 159 റൺസിലൊതുക്കി ചെന്നൈ, ആകെ കളിച്ചത് നമന്‍ ധിര്‍

ഐപിഎലില്‍ മുംബൈയുടെ മോശം ഫോം തുടരുന്നു. ചെന്നൈയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച മുംബൈയ്ക്ക് 159/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. നമന്‍ ധിറും റയാന്‍ റിക്കൽട്ടണും മാത്രമാണ് മുംബൈ നിരയിൽ തിളങ്ങിയത്.

വിൽ ജാക്സിനെ അൻഷുൽ കാംബോജ് രണ്ടാം ഓവറിൽ പുറത്താക്കിയപ്പോള്‍ റയാന്‍ റിക്കൽട്ടൺ – നമന്‍ ധിര്‍ കൂട്ടുകെട്ടാണ് മുംബൈയെ മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റിൽ 58 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ നൂര്‍ അഹമ്മദാണ് തകര്‍ത്തത്. 37 റൺസ് നേടിയ റിക്കൽട്ടണിനെയാണ് നൂര്‍ പുറത്താക്കിയത്.
നമന്‍ ധിറിന് കൂട്ടായി സൂര്യകുമാര്‍ യാദവ് എത്തിയപ്പോള്‍ മുംബൈയെ പത്തോവറിൽ 90/2 എന്ന നിലയിലേക്ക് ഈ കൂട്ടുകെട്ട് എത്തിച്ചു. 40 റൺസ് കൂട്ടുകെട്ടിനെ തകര്‍ത്ത് രാമകൃഷ്ണ ഘോഷ് ചെന്നൈയ്ക്ക് ബ്രേക്ക്ത്രൂ നൽകിയപ്പോള്‍ മുംബൈയ്ക്ക് 12 പന്തിൽ 21 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെയാണ് നഷ്ടമായത്.
തിലക് വര്‍മ്മയെ നൂര്‍ അഹമ്മദ് പുറത്താക്കിയപ്പോള്‍ 37 പന്തിൽ 57 റൺസ് നേടിയ നമന്‍ ധിറിനെ ജാമി ഓവര്‍ട്ടൺ പുറത്താക്കി. റോബിന്‍ മിന്‍സിനെ പുറത്താക്കി അന്‍ഷുൽ കാംബോജ് തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ 139/6 എന്ന നിലയിലേക്ക് മുംബൈ വീണു.
23 പന്തിൽ 18 റൺസ് നേടിയ ഹാര്‍ദ്ദിക്കിനെ പുറത്താക്കി അന്‍ഷുൽ കാംബോജ് തന്റെ മൂന്നാം വിക്കറ്റ് നേടി.