CricketFeaturedIndian Premier League

ക്യാപ്റ്റന്‍ മുന്നിൽ നിന്ന് നയിച്ചു, ഒപ്പം ഫിഫ്റ്റിയുമായി കാര്‍ത്തിക് ശര്‍മ്മയും, ചെന്നൈയ്ക്ക് മികച്ച വിജയം

Ruturajgaikwad

ഐപിഎലില്‍ മുംബൈയ്ക്ക് തോൽവി സമ്മാനിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 160 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ 18.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം നേടിയത്. റുതുരാജ് ഗായക്വാഡും കാര്‍ത്തിക് ശര്‍മ്മയും ഫിഫ്റ്റിയുമായി ചെന്നൈയുടെ വിജയം എളുപ്പത്തിലാക്കി.

Kartiksharma

വിൽ ജാക്സ് സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടുവെങ്കിലും ലഭിച്ച അവസരം മുതലാക്കാനാകാതെ സഞ്ജു 11 റൺസ് നേടി പുറത്തായി. റുതുരാജിനൊപ്പം ഉര്‍വിൽ പട്ടേല്‍ ക്രീസിലെത്തിയപ്പോള്‍ 22 പന്തിൽ 49 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. പട്ടേൽ പുറത്തായ ശേഷം റുതുരാജിന് കൂട്ടായി എത്തിയ കാര്‍ത്തിക് ശര്‍മ്മയും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ചെന്നൈയ്ക്കായി മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 98 റൺസാണ് നേടിയത്.

റുതുരാജ് 67 റൺസും കാര്‍ത്തിക് ശര്‍മ്മ 54 റൺസും നേടി പുറത്താകാതെ നിന്നു.