Indian Premier League

“വിമർശനങ്ങൾ കാര്യമാക്കുന്നില്ല, ഞാൻ ഫാൻസി ഷോട്ടുകൾ കളിക്കുന്ന ആളല്ല” – കോഹ്ലി

ആക്രമിച്ചു കളിക്കാത്തതിനെ കുറിച്ച് ആൾക്കാർ വിമർശിക്കുന്നത് താൻ കാര്യമാക്കുന്നില്ല എന്ന് ആർ സി ബി താരം വിരാട് കോഹ്ലി. ഇന്ന് സൺ റൈസേഴ്സിനെതിരെ ആക്രമിച്ചു കളിച്ച് സെഞ്ച്വറി നേടുയതിനു ശേഷം സംസാരിക്കുക ആയിരുന്നു വിരാട് കോഹലി. ഇന്ന് 63 പന്തിൽ നിന്ന് 100 റൺസ് എടുക്കാൻ കോഹ്ലിക്ക് ആയിരുന്നു.

കോഹ്ലി 23 05 18 23 57 09 304

പുറത്ത് ആരു എന്ത് പറഞ്ഞാലും ഞാൻ കാര്യമാക്കുന്നില്ല. ഫാൻസി ഷോട്ടുകൾ കളിക്കുന്ന ആളല്ല ഞാൻ. എന്റെ ടെക്നിക്ക് വിട്ട് താൻ പോകാറില്ല. കോഹ്ലി പറഞ്ഞു ‌ ഐ‌പി‌എല്ലിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് വരുന്നുണ്ട്. എന്റെ ടെക്നിക്കിൽ ഞാൻ ഉറച്ചുനിൽക്കണം. കോഹ്ലി പറഞ്ഞു.

കളിയുടെ പ്രാധാന്യം പരിഗണച്ചാൽ ഈ വിജയം വളരെ സവിശേഷമാണ്. അവസാന രണ്ട് മത്സരങ്ങൾ എനിക്ക് അത്ര നല്ലതായിരുന്നില്ല. ഞാൻ നെറ്റ്സിൽ കളിച്ചത് കളിയിലേക്ക് കൊണ്ടു വരാൻ തനിക്ക് ആയിരുന്നില്ല. ഈ ഇന്നിംഗ്സ് ആവശ്യമായിരുന്നു. കോഹ്ലി പറഞ്ഞു.