Indian Premier League

“എന്താണ് സംഭവിച്ചത് എന്നോ എങ്ങനെ പരാജയപ്പെട്ടു എന്നോ അറിയില്ല” – രാഹുൽ

ഗുജറാത്ത് ജയന്റ്സിനെതിരെ സ്വന്തം തട്ടകത്തിൽ ഏറ്റ പരാജയം തന്നെ ഞെട്ടിച്ചു എന്ന് ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുൽ. ഇത് എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. വളരെ വേഗത്തിൽ ആണ് കളി മാറിയത്. എനിക്ക് ഇപ്പോഴും അങ്ങനെ തോറ്റു എന്ന് പറയാൻ ആകില്ല. ആരെയും തോൽവിക്ക് കാരണമായി വിരൽ ചൂണ്ടാനും കഴിയില്ല. ക്യാപ്റ്റൻ രാഹുൽ പറഞ്ഞു.

രാഹുൽ 23 04 22 18 53 36 696

കളി ഞങ്ങളുടെ കയ്യിലായിരുന്നു. എവിടെ നിന്നാണ് കളി കൈവിട്ടു പോകാൻ ഞങ്ങൾ അനുവദിച്ചുവെന്ന് എനിക്ക് പറയാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങൾ ബൗളിംഗിലും ഫീൽഡിലും വളരെ മിടുക്കരായിരുന്നു. 135 എന്നത് ജയിക്കാമായിരുന്ന സ്കോർ ആയിരുന്നു. ബാറ്റിലും ഞങ്ങൾ നന്നായി ആരംഭിച്ചു. അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും പറയാൻ കഴിയില്ല,” രാഹുൽ പറഞ്ഞു.

അവസാന 6 ഓവറിൽ 23 റൺസ് മാത്രം നേടിയത് ആണ് ലഖ്നൗ തോൽക്കാനുള്ള കാരണം. കെ എൽ രാഹുലിന്റെ 61 പന്തിൽ 68 എന്ന മെല്ലെ പോയ ഇന്നിംഗ്സും പരാജയത്തിന്റെ കാരണമായി.