Indian Premier LeagueCricketFeatured

രാജസ്ഥാനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം നേടി കൊൽക്കത്ത

Rinkusingh

ഐപിഎലിൽ സീസണിലെ ആദ്യ ജയം കരസ്ഥമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ 156 റൺസ് ചേസ് ചെയ്തിറങ്ങിയ കൊൽക്കത്ത ഒരു ഘട്ടത്തിൽ 85/6 എന്ന നിലയിലേക്ക് വീണുവെങ്കിലും അവിടെ നിന്ന് ഏഴാം വിക്കറ്റിൽ 76 റൺസ് നേടി റിങ്കു സിംഗും അനുകുല്‍ റോയിയും ടീമിനെ വിജയത്തിലേക്ക് നയിച്ചു. 19.4 ഓവറിലാണ് കൊൽക്കത്തയുടെ വിജയം.

റിങ്കു 34 പന്തിൽ 53 റൺസ് നേടിയപ്പോള്‍ 16 പന്തിൽ 29 റൺസുമായി മികച്ച പിന്തുണ നൽകി. ടിം സീഫെര്‍ടും അജിങ്ക്യ രഹാനെയും ഡക്കായി പുറത്തായപ്പോള്‍ 27 റൺസ് നേടി കാമറൺ ഗ്രീനും 23 റൺസുമായി റോവ്മന്‍ പവലുമാണ് ടീമിലെ റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍.