Indian Premier LeagueCricketFeatured

ഉഡ്താ പഞ്ചാബ്!!! ലക്നൗവിനെതിരെ റൺമലയുയര്‍ത്തി പ്രിയാന്‍ഷ് ആര്യയും കൂപ്പര്‍ കൊണ്ണോലിയും

Cooperconnollypriyansharya

ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ ലക്നൗവിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് വേണ്ടി രണ്ടാം വിക്കറ്റിൽ 182 റൺസ് നേടിയ പ്രിയാന്‍ഷ് ആര്യയും കൂപ്പര്‍ കൊണ്ണോലിയും നൽകിയ അടിത്തറയുടെ ബലത്തിൽ 254/7 എന്ന സ്കോറാണ് ടീം നേടിയത്.

പ്രഭ്സിമ്രാന്‍ സിംഗിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായ ശേഷം പ്രിയാന്‍ഷ് ആര്യയും കൂപ്പര്‍ കൊണ്ണോലിയും ചേര്‍ന്ന് പഞ്ചാബിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പഞ്ചാബ് 63 റൺസായിരുന്നു നേടിയത്. 46 പന്തിൽ 87 റൺസ് നേടിയ കൊണ്ണോലിയെ നഷ്ടമാകുമ്പോള്‍ 182 റൺസാണ് രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്.

80 പന്തിൽ നിന്നാണ് ഈ സ്കോര്‍ ഈ കൂട്ടുകെട്ട് നേടിയത്. തൊട്ടടുത്ത ഓവറിൽ പ്രിയാന്‍ഷ് ആര്യയെയും പഞ്ചാബിന് നഷ്ടമായി. 37 പന്തിൽ 93 റൺസാണ് ആര്യ നേടിയത്. അടുത്ത ഓവറിൽ ശ്രേയസ്സ് അയ്യരിനെയും പഞ്ചാബിന് നഷ്ടമായപ്പോള്‍ ടീം 185/1 എന്ന നിലയിൽ നിന്ന് 193/4 എന്ന നിലയിലേക്ക് വീണു.

Msiddharth

ശശാങ്ക് സിംഗും മാര്‍ക്കസ് സ്റ്റോയിനിസും 17 പന്തിൽ 44 റൺസ് നേടി പഞ്ചാബിന്റെ സ്കോര്‍ 250 കടത്തി. ശശാങ്ക് 6 പന്തിൽ 17 റൺസ് നേടി പുറത്തായപ്പോള്‍ സ്റ്റോയിനിസ് 16 പന്തിൽ 29 റൺസ് നേടി അവസാന പന്തിൽ റണ്ണൗട്ടായി. ലക്നൗവിനായി പ്രിന്‍സ് യാദവും മണിമാരന്‍ സിദ്ധാര്‍ത്ഥും രണ്ട് വിക്കറ്റ് വീതം നേടി.