ലക്നൗവിനെതിരെ 181 റൺസുമായി കൊൽക്കത്ത

ഐപിഎലില്‍ ഇന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ // റൺസുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ടാം വിക്കറ്റിൽ അംഗ്കൃഷ് രഘുവംശി – അജിങ്ക്യ രഹാനെ കൂട്ടുകെട്ടും അഞ്ചാം വിക്കറ്റിൽ റോവ്മന്‍ പവൽ – കാമറൺ ഗ്രീന്‍ കൂട്ടുകെട്ട് നടത്തിയ പ്രകടനമാണ് മാന്യമായ സ്കോര്‍ നേടുവാന്‍ കൊൽക്കത്തയെ സഹായിച്ചത്.

ഫിൻ അല്ലൻ രണ്ടാം ഓവറിൽ പുറത്തായപ്പോള്‍ രഹാനെയും അംഗ്കൃഷ് രഘുവംശിയും കൊൽക്കത്തയെ മുന്നോട്ട് നയിച്ചു. 6 ഓവറിൽ 56 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നേടിയത്. 84 റൺസ് കൂട്ടുകെട്ടിനൊടുവിൽ അജിങ്ക്യ രഹാനെ പുറത്താകുമ്പോള്‍ താരം 24 പന്തിൽ 41 റൺസാണ് നേടിയത്. അധികം വൈകാതെ 33 പന്തിൽ 45 റൺസ് നേടിയ അംഗ്കൃഷ് രഘുവംശിയെയും കൊൽക്കത്തയ്ക്ക് നഷ്ടമായി.

84 റൺസ് കൂട്ടുകെട്ടിനൊടുവിൽ അജിങ്ക്യ രഹാനെ പുറത്താകുമ്പോള്‍ താരം 24 പന്തിൽ 41 റൺസാണ് നേടിയത്. അധികം വൈകാതെ 33 പന്തിൽ 45 റൺസ് നേടിയ അംഗ്കൃഷ് രഘുവംശിയെയും കൊൽക്കത്തയ്ക്ക് നഷ്ടമായി. 111/4 എന്ന നിലയിൽ നിന്ന് റോവ്മന്‍ പവലും കാമറൺ ഗ്രീനുമാണ് കൊൽക്കത്തയെ മുന്നോട്ട് നയിച്ചത്.
അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 70 റൺസാണ് നേടിയത്. ഗ്രീനും പവലും 39 റൺസുമായി പുറത്താകാതെ നിന്നു.