Indian Premier LeagueCricketFeatured

മുകുൽ ചൗധരി!!! ലക്നൗവിന് വിജയം സമ്മാനിച്ച് എട്ടാം വിക്കറ്റിലെ ഒറ്റയാള്‍ പ്രകടനം

Mukulchoudhary

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മിന്നും വിജയം കുറിച്ച് ലക്നൗ സൂപ്പര്‍ ജയന്റ്സ്. മുകുൽ ചൗധരിയുടെ ഒറ്റയാള്‍ ബാറ്റിംഗ് പ്രകടനമാണ് ലക്നൗവിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. 128/7 എന്ന നിലയിൽ നിന്ന് മുകുൽ ചൗധരിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ലക്നൗവിന് വിജയം നേടിക്കൊടുത്തത്. മുകുൽ റോയ് 27 പന്തിൽ 54 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ആയുഷ് ബദോനിയും 54 റൺസാണ് നേടിയത്. 7 വിക്കറ്റ് നഷ്ടത്തിലാണ് അവസാന പന്തിൽ ലക്നൗ വിജയം നേടിയത്.

Mukulchoudhary2

ഒന്നാം വിക്കറ്റിൽ എയ്ഡന്‍ മാര്‍ക്രം – മിച്ചൽ മാര്‍ഷ് കൂട്ടുകെട്ട് 41 റൺസ് നേടിയെങ്കിലും ഒരേ ഓവറിൽ ഇരുവരെയും പുറത്താക്കി വൈഭവ് അറോറയാണ് ലക്നൗവിന് ആദ്യ പ്രഹരം ഏല്പിച്ചത്. മാര്‍ക്രം 22 റൺസും മാര്‍ഷ് 15 റൺസും നേടിയാണ് മടങ്ങിയത്.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ ആയുഷ് ബദോനി സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. 34 പന്തിൽ 54 റൺസ് നേടിയ ബദോനിയെ അനുകുൽ റോയ് പുറത്താക്കുകയായിരുന്നു. നേരത്തെ അബ്ദുള്‍ സമദിന്റെ വിക്കറ്റും റോയ് ആണ് നേടിയത്.

ഷമിയെ സുനിൽ നരൈന്‍ പുറത്താക്കിയതോടെ ലക്നൗ 128/7എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് മുകുൽ ചൗധരിയുടെ ഒറ്റയാള്‍ പോരാട്ടമാണ് കണ്ടത്. താരം ഒറ്റയ്ക്ക് ബാറ്റ് വീശിയപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 14 റൺസാക്കി കുറച്ചു.

8ാം വിക്കറ്റിൽ അവേശ് ഖാനെ കാഴ്ചക്കാരനാക്കി നിര്‍ത്തി 24 പന്തിൽ 54 റൺസ് നേടിയപ്പോള്‍ ഇതിൽ 52 റൺസും മുകുൽ ചൗധരിയാണ് നേടിയത്.