Indian Premier LeagueCricketFeatured

രാഹുലിന്റെയും മില്ലറുടെയും ശ്രമം വിഫലം, ഡൽഹിയ്ക്ക് 1 റൺസ് തോൽവി

Klrahul

ഡൽഹി ക്യാപിറ്റൽസിന് ഒരു റൺസിന്റെ ഹൃദയഭേദകമായ തോൽവി. അവസാന ഓവറിൽ 13 റൺസ് വിജയ ലക്ഷ്യം അവസാന രണ്ട് പന്തിൽ 2 റൺസാക്കി മാറ്റിയെങ്കിലും അവിടെ നിന്ന് വിജയം ഒരു റൺസിന് തട്ടിയെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 210 റൺസ് നേടിയപ്പോള്‍ ഡൽഹിയ്ക്ക് 209 റൺസ് മാത്രമേ നേടാനായുള്ളു. 8 വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

Davidmiller

മികച്ച തുടക്കമാണ് ഡൽഹിയ്ക്കായി പതും നിസ്സങ്കയും കെഎൽ രാഹുലും ടീമിനായി പുറത്തെടുത്തത്. വിക്കറ്റ് നഷ്ടമില്ലാതെ 63 റൺസാണ് പവര്‍പ്ലേയിൽ ഡൽഹി നേടിയത്. 9ാം ഓവറിൽ 24 പന്തിൽ 41 റൺസ് നേടിയ പതും നിസ്സങ്കയെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കിയപ്പോള്‍ നിതീഷ് റാണയെയും കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും ഹീറോ സമീര്‍ റിസ്വിയെയും പുറത്താക്കി റഷീദ് ഖാന്‍ ഡൽഹി ക്യാപിറ്റൽസിന് തുടര്‍ പ്രഹരങ്ങള്‍ നൽകി.

76/0 എന്ന നിലയിൽ നിന്ന് 101/3 എന്ന നിലയിലേക്ക് വീണ ഡൽഹിയെ രാഹുലും മില്ലറും ചേര്‍ന്ന് മുന്നോട്ട് നയിക്കുന്നതിനിടെ മില്ലര്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുന്നതാണ് കണ്ടത്. പകരമെത്തിയ അക്സറിനെയും റഷീദ് പുറത്താക്കിയതോടെ ഡൽഹിയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി.

Rashidkhan

സ്റ്റബ്സ് റണ്ണൗട്ടായപ്പോള്‍ നേരത്തെ പരിക്കേറ്റ് മടങ്ങിയ മില്ലര്‍ തിരികെ ക്രീസിലേക്ക് എത്തി. 17ാം ഓവറിന്റെ അവസാന പന്തിൽ 52 പന്തിൽ 92 റൺസ് നേടിയ രാഹുല്‍ പുറത്തായപ്പോള്‍ ഡൽഹിയ്ക്ക് അത് കനത്ത തിരിച്ചടിയായി. മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 45 റൺസായിരുന്നു ഡൽഹി നേടേണ്ടിയിരുന്നത്.

19ാം ഓവര്‍ എറിയാനെത്തിയ സിറാജിന് എന്നാൽ മില്ലറുടെ കനത്ത പ്രഹരങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ഓവറിൽ നിന്ന് രണ്ട് സിക്സും ഒരു ഫോറും മില്ലര്‍ നേടിയപ്പോള്‍ വിപ്‍രാജ് നിഗം ഒരു ബൗണ്ടറി നേടി. ഇതോടെ ലക്ഷ്യം അവസാന ഓവറിൽ 13 ആയി.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ നിഗം ബൗണ്ടറി നേടിയപ്പോള്‍ രണ്ടാം പന്തിൽ താരം പുറത്തായി. നാല് പന്തിൽ 9 റൺസെന്ന വിജയ ലക്ഷ്യമായിരുന്നു ആ ഘട്ടത്തിൽ ഡൽഹിയ്ക്ക് മുന്നിൽ. മൂന്നാം പന്തിൽ കുൽദീപ് സിംഗിള്‍ നേടി സ്ട്രൈക്ക് മില്ലര്‍ക്ക് കൈമാറി.

മൂന്നാം പന്തിൽ കുൽദീപ് സിംഗിള്‍ നേടി സ്ട്രൈക്ക് മില്ലര്‍ക്ക് കൈമാറി. നാലാം പന്ത് അതിര്‍ത്തി കടത്തിയ മില്ലര്‍ അവസാന പന്തിൽ രണ്ട് റൺസെന്ന നിലയിലേക്ക് ലക്ഷ്യം എത്തിച്ചു. അഞ്ചാം പന്തിൽ സിംഗിള്‍ എടുക്കാതിരുന്ന മില്ലര്‍ക്ക് അവസാന പന്തിലും വലിയ ഷോട്ട് നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ സ്ട്രൈക്കറുടെ വശത്ത് കുൽദീപ് യാദവ് റണ്ണൗട്ട് ആയി. ഇതോടെ 1 റൺസിന് മത്സരം ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. മില്ലര്‍ 20 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു.