ആകാശ് സിംഗ് തകര്‍ത്ത ചെന്നൈയെ 187 റൺസിലെത്തിച്ച് കാര്‍ത്തിക് ശര്‍മ്മ

ആകാശ് മഹാരാജ് സിംഗ് ചെന്നൈയുടെ ടോപ് ഓര്‍ഡറെ തകര്‍ത്തെറിഞ്ഞപ്പോള്‍ 52/3 എന്ന നിലയിൽ നിന്ന് 187 റൺസിലേക്ക് ടീമിനെ എത്തിയ്ക്കുവാന്‍ സഹായിച്ച് കാര്‍ത്തിക് ശര്‍മ്മ. താരം 71 റൺസ് നേടി ചെന്നൈയെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് നിര്‍ണ്ണായക മത്സരത്തിൽ ലക്നൗവിനെതിരെ ഈ സ്കോര്‍ ചെന്നൈ നേടിയത്.

റുതുരാജിനെയും സഞ്ജു സാംസണെയും തന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ആകാശ് മഹാരാജ് സിംഗ് ആണ് ചെന്നൈയ്ക്ക് തിരിച്ചടി നൽകിയത്. റുതുരാജ് സഞ്ജു കൂട്ടുകെട്ട് 31 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. റുതുരാജ് 13 റൺസ് നേടി പുറത്തായപ്പോള്‍ സഞ്ജു 20 റൺസാണ് നേടിയത്.
ഉര്‍വിൽ പട്ടേലിനെ വീഴ്ത്തി ആകാശ് സിംഗ് തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ചെന്നൈ 52/3 എന്ന നിലയിലായിരുന്നു. പിന്നീട് കാര്‍ത്തിക് ശര്‍മ്മയും ഡെവാള്‍ഡ് ബ്രെവിസും ചേര്‍ന്നാണ് പഞ്ചാബിനെ മുന്നോട്ട് നയിച്ചത്. നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയ 70 റൺസാണ് ഇന്ന് ചെന്നൈ ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്.
44 പന്തിൽ നിന്നാണ് ഈ സ്കോര്‍ ഈ കൂട്ടുകെട്ട് നേടിയത്. 25 റൺസ് നേടിയ ബ്രെവിസിനെ പുറത്താക്കി ഷമിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. തൊട്ടടുത്ത ഓവറിൽ കാര്‍ത്തിക് ശര്‍മ്മയെ ഷഹ്ബാസ് അഹമ്മദ് പുറത്താക്കി. 42 പന്തിൽ 71 റൺസാണ് കാര്‍ത്തിക് നേടിയത്.
ആറാം വിക്കറ്റിൽ നിര്‍ണ്ണായകമായ 45 റൺസാണ് ശിവം ദുബേയും പ്രശാന്ത് വീറും ചേര്‍ന്ന് നേടിയത്. വീര്‍ 13 റൺസ് നേടിയപ്പോള്‍ ശിവം ദുബേ 16 പന്തിൽ 32 റൺസ് നേടി പുറത്താകാതെ നിന്നു.