Indian Premier League

ഡെൽഹി ക്യാപിറ്റൽസിന് തിരിച്ചടി, അമിത് മിശ്ര ഐപിഎല്ലിൽ നിന്നും പുറത്ത്

ഡെൽഹി ക്യാപിറ്റൽസിന്റെ സീനിയർ സ്പിന്നർ അമിത് മിശ്ര ഐപിഎല്ലിൽ നിന്നും പുറത്ത്. വിരലിനേറ്റ പരിക്കാണ് അമിത് മിശ്രയെ ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചത്. ഒക്ടോബർ മൂന്നിന് നടന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിനിടയിലാണ് അമിത് മിശ്രക്ക് വിരലിന് പരിക്കേറ്റത്.

ഈ സീസണിൽ ഡെൽഹി ക്യാപിറ്റൽസിന് വേണ്ടി മൂന്ന് മത്സരങ്ങളിൽ കളിച്ച അമിത് മിശ്ര മൂന്ന് വിക്കറ്റുകളും വീഴ്ത്തി. മിശ്രക്ക് പകരക്കാരനായി ഇന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ അക്സർ പട്ടേൽ ഇറങ്ങാനാണ് സാധ്യത. അമിത് മിശ്രക്ക് പകരക്കാരനായി ഒരു താരത്തെ എത്തിക്കാനാണ് ഡെൽഹി ക്യാപിറ്റൽസ് ഫ്രാഞ്ചസിയുടെ ശ്രമം.