പൊരുതിയത് സഞ്ജു മാത്രം, രാജസ്ഥാനെ നാണംകെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയൽസിന് ബാറ്റിംഗ് തകര്‍ച്ച. 20 പന്തിൽ 30 റൺസ് നേടിയ സഞ്ജു സാംസൺ ഒഴികെ മറ്റു താരങ്ങള്‍ക്ക് റൺസ് കണ്ടെത്താനാകാതെ പോയപ്പോള്‍ രാജസ്ഥാന്‍ ഇന്നിംഗ്സ് 118 റൺസിൽ അവസാനിക്കുകയായിരുന്നു. 17.5 ഓവറിലാണ് രാജസ്ഥാന്‍ ഓള്‍ഔട്ട് ആയത്.
ജോസ് ബട്‍ലര്‍ 8 റൺസ് നേടി റണ്ണൗട്ടായപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ജൈസ്വാളും സഞ്ജുവും കൂടി 36 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. ജൈസ്വാള്‍ 14 റൺസ് മാത്രം നേടി റണ്ണൗട്ടായി മടങ്ങിയപ്പോള്‍ അധികം വൈകാതെ സഞ്ജുവും പുറത്തായി. 20 പന്തിൽ 30 റൺസാണ് സഞ്ജു നേടിയത്.
പിന്നീട് വന്ന താരങ്ങളെല്ലാം വേഗത്തിൽ പുറത്തായപ്പോള്‍ റഷീദ് ഖാനും നൂര്‍ അഹമ്മദും ചേര്‍ന്ന് രാജസ്ഥാന്‍ മധ്യനിരയെ വട്ടംകറക്കി. 15 റൺസ് നേടി ട്രെന്റ് ബോള്‍ട്ട് അവസാന ഓവറുകളിൽ പൊരുതി നോക്കിയെങ്കിലും താരത്തിനെ ഷമി പുറത്താക്കി.
ഗുജറാത്തിനായി റഷീദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ് 2 വിക്കറ്റും നേടി.