ഫോം കണ്ടെത്തി ഗ്രീന്‍, കൊൽക്കത്തയ്ക്ക് 180 റൺസ്

ഐപിഎലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത്റ 180 ൺസ് നേടി കൊൽക്കത്ത. കാമറൺ ഗ്രീന്‍ നേടിയ 79 റൺസാണ് കൊൽക്കത്തയെ 180 റൺസിലേക്ക് എത്തിച്ചത്. 27 റൺസ് നേടിയ റോവ്മന്‍ പവൽ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഗുജറാത്തിന് വേണ്ടി റബാഡ മൂന്നും മൊഹമ്മദ് സിറാജും അശോക് ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.

ഇന്ന് ടോസ് നേടിയ കൊൽക്കത്ത ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ ടിം സീഫെര്‍ടും അജിങ്ക്യ രഹാനെയുമാണ് കൊൽക്കത്തയ്ക്കായി ഓപ്പണിംഗിനിറങ്ങിയത്. രഹാനെ ആദ്യ ഓവറിൽ ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ അംഗ്കൃഷ് രഘുവംശിയെയും ടിം സീഫെര്‍ടിനെയും പുറത്താക്കി കാഗിസോ റബാഡ കൊൽക്കത്തയ്ക്ക് ഇരട്ട പ്രഹരം നൽകി.

കാമറൺ ഗ്രീന്‍ ടൂര്‍ണ്ണമെന്റിൽ ആദ്യമായി ഫോം കണ്ടെത്തിയപ്പോള്‍ താരത്തിനൊപ്പം നാലാം വിക്കറ്റിൽ റോവ്മന്‍ പവൽ 55 റൺസ് കൂട്ടിചേര്‍ത്തു. 27 റൺസ് നേടിയ പവൽ പുറത്തായ ശേഷം അനുകുൽ റോയ്ക്കൊപ്പം 60 റൺസ് ഗ്രീന്‍ നേടി. ഇതിൽ 9 റൺസ് മാത്രമായിരുന്നു റോയിയുടെ സംഭാവന.
രമൺദീപ് സിംഗ് 8 പന്തിൽ 17 റൺസ് നേടിയപ്പോള്‍ ഇന്നിംഗ്സിലെ അവസാന പന്തിൽ പുറത്തായ ഗ്രീന്‍ 55 പന്തിൽ നിന്ന് 79 റൺസാണ് നേടിയത്. റഷീദ് ഖാനാണ് വിക്കറ്റ്.