Indian Premier LeagueCricketFeatured

ഗില്ലടിയിൽ ഗുജറാത്തിന് 229 റൺസ്

Shubmangill

ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിൻ്റെ ബാറ്റിംഗ് മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ ഇന്നത്തെ ഐപിഎൽ മത്സരത്തിൽ 229 റൺസ് നേടി ഗുജറാത്ത് ടൈറ്റൻസ്. ഗില്ലും സായി സുദർശനും നേടിയ അർദ്ധ ശതകങ്ങളാണ് ഗുജറാത്തിന് 229 എന്ന മികച്ച സ്കോർ 4 വിക്കറ്റ് നഷ്ടത്തിൽ നേടാൻ സഹായിച്ചത്.

മികച്ച തുടക്കമാണ് ഗുജറാത്തിന് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്. ശുഭ്മൻ ഗില്ലും സായി സുദർശനും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോൾ തുടക്കത്തിൽ സായിയാണ് വേഗത്തിൽ സ്കോറിംഗ് നടത്തിയത്. പിന്നീട് സായിയുടെ റൺറേറ്റ് ശുഭ്മൻ ഗിൽ മറികടക്കുന്നതാണ് കണ്ടത്.

Saisudarshan

പവർപ്ലേ അവസാനിക്കുമ്പോൾ ഈ കൂട്ടുകെട്ട് 82 റൺസാണ് നേടിയത്. സായി സുദർശൻ 30 പന്തിൽ നിന്ന് തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയപ്പോൾ ഗില്ലും 30 പന്തിൽ നിന്നാണ് ഫിഫ്റ്റി തികച്ചത്.

പത്തോവർ പിന്നിട്ടപ്പോൾ 114 റൺസ് നേടിയ ഈ കൂട്ടുകെട്ട് പക്ഷേ സ്കോർ 118ൽ നിൽക്കുമ്പോൾ യഷ് രാജ് പുഞ്ച തകർത്തു. 36 പന്തിൽ 55 റൺസ് നേടിയ സായി സുദർശനെയാണ് താരം പുറത്താക്കിയത്.

ജോസ് ബട്ലറുമായി 32 റൺസ് ഗിൽ കൂട്ടിചേർത്തുവെങ്കിലും 13 റൺസ് നേടിയ ബട്ലറിനെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റായി ഗുജറാത്തി പന്തിൽ 84 റൺസ് നേടിയ ഗില്ലിനെയാണ് നഷ്ടമായത്.

വാഷിംഗ്ടൺ സുന്ദറുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 35 റൺസാണ് 18 പന്തിൽ നിന്ന് ഈ കൂട്ടുകെട്ട് നേടിയത്. വാഷിംഗ്ടൺ സുന്ദർ 20 പന്തിൽ 37 റൺസും രാഹുൽ തെവാത്തിയ 4 പന്തിൽ 14 റൺസും നേടി ഗുജറാത്തിനെ 229 റൺസിലേക്ക് എത്തിച്ചു.