Indian Super LeagueCricketFeatured

റഷീദ് ഖാന് 4 വിക്കറ്റ്!!! കൂറ്റൻ തോൽവിയേറ്റ് വാങ്ങി രാജസ്ഥാൻ

Rashidkhan

ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വമ്പൻ തോൽവിയേറ്റ് വാങ്ങി രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 229 റൺസ് നേടിയപ്പോൾ രാജസ്ഥാൻ 152 റൺസ് മാത്രം നേടി 77 റൺസിൻ്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. റഷീദ് ഖാൻ 4 വിക്കറ്റ് നേട്ടവുമായി രാജസ്ഥാൻ്റെ നടുവൊടിക്കുകയായിരുന്നു.

വൈഭവ് സൂര്യവൻഷി പതിവു പോലെ വെടിക്കെട്ട് തുടക്കം നൽകിയപ്പോൾ രാജസ്ഥാൻ്റെ സ്കോർ കുതിച്ചുയർന്നു. 16 പന്തിൽ 36 റൺസ് നേടിയ വൈഭവിനെ സിറാജ് പുറത്താക്കുമ്പോകൾ രാജസ്ഥാൻ്റെ സ്കോർ ബോർഡിൽ 38 റൺസായിരുന്നു.

Sirajgt

യശസ്വി ജൈസ്വാളിനെയും ഷിമ്രൺ ഹെറ്റ്മ്യറിനെയും കാഗിസോ റബാഡ പുറത്താക്കിയപ്പോൾ രാജസ്ഥാൻ 68/3 എന്ന നിലയിലേക്ക് വീണു. 10 പന്തിൽ 24 റൺസ് നേടി ധ്രുവ് ജുറേലിനെയും രാജസ്ഥാന് നഷ്ടമായതോടെ ടീം 87/4 എന്ന നിലയിലായി.

അതേ ഓവറിൽ ഡൊണോവൻ ഫെരൈരയുടെ വിക്കറ്റും റഷീദ് വീഴ്ത്തി. ഇതോടെ 91/5 എന്ന നിലയിൽ രാജസ്ഥാൻ വലിയ പ്രതിരോധത്തിലായി. ജഡേജ – ശുഭം ദുബേ കൂട്ടുകെട്ട് 24 റൺസ് ആറാം വിക്കറ്റിൽ കൂട്ടിചേർത്തുവെങ്കിലും ദുബേയെ പുറത്താക്കി റഷീദ് ഖാൻ തൻ്റെ മൂന്നാം വിക്കറ്റ് നേടി.

38 റൺസ് നേടിയ രവീന്ദ്ര ജഡേജയെ പുറത്താക്കി റഷീദ് ഖാൻ നാല് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 16.3 ഓവറിൽ രാജസ്ഥാൻ 152 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. രാജസ്ഥാൻ്റെ അവസാന മൂന്ന് വിക്കറ്റുകളും ജേസൺ ഹോൾഡർ ആണ് നേടിയത്.