Indian Premier League

ആര്‍സിബി ക്ലീന്‍ ബൗള്‍ഡ്!!!! 68 റൺസിന് ഓള്‍ഔട്ട്

സൺറൈസേഴ്സിനെതിരെ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 16.1 ഓവറിൽ 68 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ടി നടരാജനും മാര്‍ക്കോ ജാന്‍സനും സൺറൈസേഴ്സിന് വേണ്ടി മൂന്ന് വതം വിക്കറ്റ് നേടി. ജഗദീഷ സുചിത് 2 വിക്കറ്റും നേടി.

മത്സരത്തിലൊരു ഘട്ടത്തിലും സൺറൈസേഴ്സിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ ഫാഫിനും കൂട്ടര്‍ക്കുമായില്ല. 15 റൺസ് നേടിയ സുയാഷ് പ്രഭുദേശായിയും 12 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലും മാത്രമാണ് രണ്ടക്ക സ്കോര്‍ നേടിയ താരങ്ങള്‍. 12 റൺസ് എക്സ്ട്രാസ് ഇനത്തിലും ലഭിച്ചു.

Sunrisershyderabad

മാര്‍ക്കോ ജാന്‍സന്റെ രണ്ടാം ഓവറാണ് ആര്‍സിബിയുടെ താളം തെറ്റിച്ചത്. ഫാഫ് ഡു പ്ലെസിയെയും വിരാട് കോഹ്‍ലിയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ താരം ഓവറിലെ അവസാന പന്തിൽ അനുജ് റാവത്തിനെയും വീഴ്ത്തി. 8/3 എന്ന നിലയിലേക്ക് വീണ ടീമിന് പിന്നീടൊരിക്കലും ഒരു തിരിച്ചുവരവ് സാധ്യമായതുമില്ല.